24 February 2026, Tuesday

Related news

February 24, 2026
February 24, 2026
February 24, 2026
February 24, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്ത കേസ് ; ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മോന്‍സന്‍ മാവുങ്കല്‍ സുപ്രീംകോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 7, 2026 7:07 pm

ബലാത്സംഗക്കേസില്‍ വിചാരണ നേരിടണമെന്ന ഉത്തരവിനെ ചോദ്യം ചെയ്ത് മോന്‍സന്‍ മാവുങ്കല്‍ സുപ്രീംകോടതിയെ സമീപിച്ചു. വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ സുപ്രീംകോടതിയെ സമീപിച്ചത്.

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത കേസില്‍ മോന്‍സന് എറണാകുളം പോക്‌സോ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായതിന് ശേഷം പീഡിപ്പിച്ച കേസിലാണ് പൊലീസ് രണ്ടാമത് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ഒരേ കുറ്റത്തിന് രണ്ട് തവണ ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്ന വകുപ്പ് ചൂണ്ടിക്കാണിച്ചാണ് മോന്‍സന്‍ സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകന്‍ വിഷ്ണു പി ആണ് മോന്‍സന്റെ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.