സംസ്ഥാനത്ത് ഇന്ന് രാവിലെ മുതല്‍ ശക്തമായ മഴ പെയ്യുകയാണ്. കാലവര്‍ഷമെത്തിയതിന്റെ പശ്ചാത്തലത്തില്‍ പലയിടത്തും ജാഗ്രതാ സന്ദേശം നല്‍കിയിട്ടുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിലാണ് ഇന്ന് മഴ ശക്തമായിട്ടുള്ളത്. ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് ഇടുക്കിയിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലില്‍ വലിയ മുന്‍കരുതലുകളാണ് ഭരണകൂടം ഒരുക്കിയിട്ടുള്ളത്.
മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈറേഞ്ച് പ്രദേശങ്ങളില്‍ മഴ ശക്തികുറഞ്ഞ തോതിലാണ് പെയ്യുന്നത്. എന്നാല്‍ ലോറേഞ്ചില്‍ ശക്തമായ മഴയാണുള്ളത്.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കോഴിക്കോട് മേഖലയില്‍ മഴ ഇടവിട്ടാണ് പെയ്യുന്നത്. അപകടസാധ്യതകളുള്ള മലയോര മേഖലയില്‍ സുരക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും തെക്കൻഗുജറാത്ത് തീരം മുതൽ കേരള തീരം വരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയുമാണ് മഴയ്ക്ക് കാരണമാകുന്നത്. മഴ വരുംദിവസങ്ങളില്‍ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. രാവിലെ പത്ത് മണിയോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുതുക്കിയ അറിയിപ്പ് പുറപ്പെടുവിക്കും. അതോടെ മുന്നറിയിപ്പുകളിലും മാറ്റം വരാനിടയുണ്ട്.
കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കി.മീ വരെയാകാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് തുടരുകയാണ്.
English Sammury: Monsoon has arrived; Orange alert in Idukki
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.