22 January 2026, Thursday

മണ്‍സൂണ്‍ അന്തർദേശീയ ചലച്ചിത്രോത്സവം നൂറനാട്ട് ആരംഭിച്ചു

Janayugom Webdesk
ചാരുംമൂട്
July 29, 2023 5:15 pm

മൺസൂൺ അന്തർദേശീയ ചലച്ചിത്രോത്സവം നൂറനാട്ട് ആരംഭിച്ചു. പാലമേൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവെൽ ഡയറക്ടർ സി റഹീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ്, നൂറനാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ, പി ശ്രീജിത്ത്, എസ് ഐ നിധീഷ്, പഞ്ചായത്തംഗങ്ങളായ പി പി കോശി, വേണു കാവേരി, ചലച്ചിത്രസംവിധായകൻ സജി പാലമേൽ, ആർ കൃഷ്ണരാജ്, രാധികക്കുഞ്ഞമ്മ, എം ജി രാധാകൃഷ്ണൻ ഉണ്ണിത്താൻ, എന്നിവർ സംസാരിച്ചു. ചലച്ചിത്ര പ്രവർത്തകരായ ഷാജി നൂറനാട്, രാജീവ്, നടൻ ഗോവിന്ദ് നാരായണൻ, നൂറനാട് സുകു എന്നിവരെ ആദരിച്ചു. മേള ഇന്ന് സമാപിക്കും.

Eng­lish Sum­ma­ry: Mon­soon Inter­na­tion­al Film Fes­ti­val has start­ed at Nooranat

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.