ജില്ലയിൽ കാലവർഷം ശക്തം. സീസണിൽ ഇതുവരെ ലഭിക്കേണ്ട മഴ കോട്ടയത്ത് പെയ്തിറങ്ങിയതായി കണക്കുകൾ. കാലാവസ്ഥവകുപ്പിന്റെ കണക്കനുസരിച്ച് ജൂൺ ഒന്ന് മുതൽ ശനിയാഴ്ച വരെ 1581.2 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. ലഭിക്കേണ്ട മഴയിൽ രണ്ട് ശതമാനത്തിന്റെ നേരിയ കുറവ് മാത്രമാണ് നിലവിലുള്ളത്. ചെറിയ കുറവുണ്ടെങ്കിലും ഇതുവരെ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ച ജില്ലയായിട്ടാണ് കോട്ടയത്തെ കണക്കാക്കുമെന്ന് കാലാവസ്ഥ വകുപ്പ് അധികൃതർ പറഞ്ഞു.
ദിവസങ്ങൾക്കുമുമ്പ് ഒമ്പത് ശതമാനത്തിന്റെതായിരുന്നു കുറവ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്തമഴയാണ് ഈ കുറവ് നികത്തിയത്. കാലവർഷ സീസൺ അവസാനിക്കാൻ ഒരുമാസം ബാക്കിനിൽക്കെ, ദിവസങ്ങൾക്കുള്ളിൽ അധികമഴ ലഭിക്കുന്ന ജില്ലയായി കോട്ടയം മാറുമെന്നാണ് കണക്കുകൂട്ടൽ. ജൂൺ ആദ്യ ദിവസങ്ങളിൽ ശക്തമായ മഴയായിരുന്നു ജില്ലയിൽ ലഭിച്ചത്. പിന്നീട് ശക്തി കുറഞ്ഞു. എന്നാൽ, ആഗസ്റ്റിൽ ഒട്ടുമിക്ക ദിവസങ്ങളിലും മഴ പെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.