
സ്കൂളുകൾക്ക് മഴക്കാല അവധി നൽകുന്നത് പരിശോധിക്കുകയന്നെന്ന് മന്ത്രി വി ശിവൻകുട്ടി. മഴക്കാലത്ത് കുട്ടികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നു. രക്ഷിതാക്കൾക്കും വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ചർച്ചകൾ നടത്തി തീരുമാനിക്കും എന്നും മന്ത്രി പറഞ്ഞു. ഏപ്രിൽ – മെയ് വേനലവധി പുന:ക്രമീകരിക്കുന്നത് പരിശോധിക്കും. തീരുമാനം എടുത്തിട്ടില്ല, തന്റെ അഭിപ്രായമാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു. തീരുമാനം ആയി എന്ന് കരുതി നാളെ മുതൽ സമരം വേണ്ട. കൂട്ടായ ചർച്ചകൾക്ക് ശേഷം മാത്രമെ തീരുമാനം എടുക്കു എന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.