22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 12, 2024
September 9, 2024
August 10, 2024
July 24, 2024
July 23, 2024
July 17, 2024
July 6, 2024
July 6, 2024
May 26, 2024

മോർബി അപകടം: ഒറീവ ഗ്രൂപ്പ് ഉടമ കീഴടങ്ങി

Janayugom Webdesk
അഹമ്മദാബാദ്
January 31, 2023 6:53 pm

ഗുജറാത്തിലെ മോര്‍ബിയില്‍ 135 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയ കമ്പനിയുടെ ഉടമ കോടതിയില്‍ കീഴടങ്ങി. ഒറീവ ഗ്രൂപ്പ് ഉടമ ജയ്സൂഖ് പട്ടേലാണ് മോർബിയാണ് സി‍ജെഎം കോടതിയില്‍ കീഴടങ്ങിയത്. പൊലീസ് പലതവണ ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടും ഇയാള്‍ ഹാജരാകാത്തതിനെ തുടർന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
അപകടത്തിൽ കഴിഞ്ഞയാഴ്ച നൽകിയ കുറ്റപത്രത്തിലും ജയ്സൂഖ് പട്ടേലിനെ പ്രതിചേർത്തിരുന്നു.

പാലത്തിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച കമ്പനി തീരുമാനങ്ങളെല്ലാം എം.ഡി.കൂടിയായ പട്ടേലിന്റെ മേൽനോട്ടത്തിലാണ് നടത്തിയത്. രേഖകളിൽ കൈയൊപ്പുണ്ടെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. വൈദഗ്ധ്യമില്ലാത്ത കമ്പനികൾക്ക് പണി ഉപകരാർ നൽകി, തുരുമ്പിച്ച കേബിളുകൾ മാറ്റിയില്ല, ഭാരം കൂടുംവിധമുള്ള വസ്തുക്കൾ ഉപയോഗിച്ചു, ഭാരപരിശോധനയില്ലാതെ പാലം തുറന്നുകൊടുത്തു, പരിധിയില്ലാതെ ടിക്കറ്റ് നൽകി ആളുകളെ കയറ്റി തുടങ്ങിയ എന്നീ വീഴ്ചകൾ ഒറീവയുടെ ഭാഗത്തുനിന്നുണ്ടായതായി അന്വേഷണത്തിൽ വ്യക്തമായി.

അതേസമയം അപകടത്തില്‍പ്പെട്ട് മരണത്തിൽ അനാഥരായ ഏഴു കുട്ടികളെ ജോലികിട്ടുംവരെ സംരക്ഷിക്കാമെന്നും മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകാമെന്നും കമ്പനി ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് സ്വാഗതം ചെയ്തെങ്കിലും കമ്പനിയുടെ വീഴ്ചകൾക്ക് പരിഹാരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Eng­lish Summary:Morbi Bridge Col­lapse: Ore­va Group’s Jay­sukh Patel surrenders
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.