27 December 2025, Saturday

Related news

December 27, 2025
December 26, 2025
December 24, 2025
December 24, 2025
December 17, 2025
December 16, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി

Janayugom Webdesk
തിരുവനന്തപുരം
April 3, 2024 11:28 pm

വിവിധ മണ്ഡലങ്ങളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളും വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരും ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ റോഡ് ഷോയ്ക്കുശേഷമാണ് പത്രിക സമർപ്പിച്ചത്. സിപിഐ ദേശീയ നിർവാഹക സമിതിയംഗം പി സന്തോഷ് കുമാർ എംപി, എൽഡിഎഫ് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി കെ ശശീന്ദ്രൻ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയും ഇന്നലെ ഉച്ചയ്ക്ക് പത്രിക സമര്‍പ്പിച്ചു.

ആറ്റിങ്ങലിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥി വി ജോയി വി ശശി എംഎൽഎ, എ എ റഹിം എംപി തുടങ്ങിയവർക്കൊപ്പം വന്‍ പ്രകടനമായെത്തിയാണ് പത്രിക നല്‍കിയത്. കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാർത്ഥി എളമരം കരീം, വടകര മണ്ഡലം സ്ഥാനാർത്ഥി കെ കെ ശൈലജ എന്നിവരും പത്രിക നൽകി. മന്ത്രി പി എ മുഹമ്മദ് റിയാസ്, ടി പി രാമകൃഷ്ണൻ എംഎൽഎ, ആർജെഡി സംസ്ഥാന പ്രസി‍ഡന്റ് എം വി ശ്രേയാംസ് കുമാർ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ എന്നിവർക്കൊപ്പമാണ് എളമരം കരീമെത്തിയത്. കെ കെ ശൈലജ പത്രിക നല്‍കുമ്പോള്‍ എംഎൽഎമാരായ ഇ കെ വിജയൻ, ടി പി രാമകൃഷ്ണൻ, കെ പി മോഹനൻ, സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. 

മാവേലിക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സി എ അരുൺകുമാർ പത്രിക നൽകി. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി പ്രസാദ്, സജി ചെറിയാൻ, ജോബ് മൈക്കിൾ എംഎൽഎ എന്നിവര്‍ സന്നിഹിതരായിരുന്നു. തൃശൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍ മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രന്‍, സിപിഐ (എം) ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രിക നല്‍കിയത്. കെ രാധാകൃഷ്ണൻ (ആലത്തൂര്‍), തോമസ് ചാഴികാടന്‍ (കോട്ടയം), കെ ജെ ഷൈൻ ടീച്ചർ (എറണാകുളം), എം വി ജയരാജന്‍ (കണ്ണൂര്‍), എം വി ബാലകൃഷ്ണന്‍ (കാസര്‍കോട്), ജോയ്സ് ജോർജ് (ഇടുക്കി) എന്നിവരും പത്രിക നല്‍കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവരും ഇന്നലെ പത്രിക നല്‍കിയവരില്‍ ഉള്‍പ്പെടും.

Eng­lish Sum­ma­ry: More can­di­dates filed nom­i­na­tion papers

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.