29 January 2026, Thursday

Related news

January 29, 2026
January 28, 2026
January 27, 2026
January 25, 2026
January 25, 2026
January 25, 2026
January 24, 2026
January 24, 2026
January 24, 2026
January 17, 2026

പോക്‌സോ കേസില്‍ പ്രതിയായ കായികാധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍

Janayugom Webdesk
പാലക്കാട്
January 29, 2026 10:13 am

പാലക്കാട് പോക്‌സോ കേസില്‍ പ്രതിയായ കായികാധ്യാപകനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍. അധ്യാപകന്‍ മോശമായി പെരുമാറിയെന്ന് ഒരു വിദ്യാര്‍ത്ഥി കൂടി മൊഴി നല്‍കി. കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥിയുടെ തുറന്നുപറച്ചില്‍. പ്രതിയായ അധ്യാപകന്റെ മൊബൈല്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശിച്ചു. റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും നീക്കമുണ്ട്. മൂന്നാമത്തെ എഫ്‌ഐആര്‍ ആണ് അധ്യാപകനെതിരെ കസബ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസമാണ് വടക്കഞ്ചേരി സ്വദേശിയായ കായിക അധ്യാപകനെ കസബ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ കൗണ്‍സിലിംഗിനിടെ വിദ്യാര്‍ത്ഥിക്കള്‍ അധ്യാപകനെതിരെ മൊഴി നല്‍കുകയായിരുന്നു. സംഭവത്തില്‍ സിഡബ്ല്യൂസിയും അന്വേഷണം ആരംഭിച്ചു.

പാലക്കാട് നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ കായികാധ്യാപകനാണ് പിടിയിലായത്. ലെംഗികമായി ഉപദ്രവിച്ചെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ 11 വയസ്സുകാരി സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയെങ്കിലും, സിഡബ്ല്യൂസി, പൊലീസ് എന്നിവര്‍ക്ക് സ്‌കൂള്‍ അധികൃതര്‍ വിവരം നല്‍കിയില്ല. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന കൗണ്‍സിലിംഗിനിടെ വിദ്യാര്‍ത്ഥി ദുരനഭവം തുറന്ന് പറഞ്ഞതോടെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു. പിന്നാലെ കസബ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ മൊഴി നല്‍കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.