9 January 2026, Friday

Related news

August 11, 2025
July 28, 2025
April 9, 2025
April 4, 2025
March 21, 2025
March 21, 2025
January 24, 2025
October 6, 2024
July 9, 2024
June 8, 2024

ഓണത്തിന് കൂടുതൽ റേഷനരി: ഭക്ഷ്യ മന്ത്രി

Janayugom Webdesk
ആലപ്പുഴ
August 11, 2025 9:29 pm

പൊതുവിപണിയിലെ വിലവർധനവ് പിടിച്ചുനിർത്താൻ ഓണത്തിന് മുന്നോടിയായി റേഷൻകടകളിലൂടെ കൂടുതൽ അരി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലെെസ് മന്ത്രി ജി ആർ അനിൽ. 32 ലക്ഷം വെള്ള കാർഡ് ഉടമകൾക്ക് 15കിലോ അരി 10.90 രൂപ നിരക്കിലും നീലകാർഡിന് നിലവിൽ ലഭിക്കുന്ന അരിക്ക് പുറമേ 10കിലോയും ചുവന്ന കാർഡിന് അഞ്ച് കിലോ അധിക അരിയും നൽകും. എഎവൈ കാർഡുകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികളടക്കം ആറുലക്ഷംപേർക്ക് സൗജന്യ ഓണക്കിറ്റും അരിയും നൽകുമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞമാസം മാത്രം സപ്ലൈകോയിലൂടെ 168 കോടിയുടെ വിറ്റുവരവുണ്ട്. 31 ലക്ഷം പേര്‍ സാധനം വാങ്ങി. ഓണത്തിന് 280 കോടിയുടെ നിത്യോപയോഗസാധനങ്ങൾ സപ്ലൈകോവഴി വിറ്റഴിക്കും. 292 ഉല്പന്നങ്ങൾ വിലകുറച്ച് ഓഫറിലൂടെ നൽകും. 20 കിലോ അരി 25 രൂപയ്ക്കും ഒരുകിലോ മുളക് 115 രൂപയ്ക്കും നൽകും. ഈമാസം 25 മുതൽ നിയമസഭാ മണ്ഡലങ്ങളിലൂടെ മൊബൈൽ വാഹനങ്ങൾ ഗ്രാമീണമേഖകളിലെത്തി വിലകുറച്ച് സാധനങ്ങൾ വിറ്റഴിക്കും. വെളിച്ചെണ്ണയുടെ കാര്യത്തിൽ സർക്കാർപ്രഖ്യാപനം പാലിച്ചു. വെളിച്ചെണ്ണ 349 രൂപയ്ക്ക് നൽകിതുടങ്ങി. ഓണം അടുക്കുമ്പോൾ ഇനിയും വിലകുറയുമെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.