14 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 13, 2025
March 13, 2025
March 12, 2025
March 12, 2025
March 12, 2025
March 12, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025

കേരളത്തിലെ ഡിജിറ്റല്‍ സര്‍വേ മാതൃകയാക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍

Janayugom Webdesk
തിരുവനന്തപുരം
January 19, 2025 10:38 pm

സംസ്ഥാനത്ത് നടപ്പാക്കി വരുന്ന രാജ്യത്തെ ആദ്യത്തെ സമഗ്ര ഡിജിറ്റൽ ഭൂവിവര സംവിധാനമായ എന്റെ ഭൂമി സംയോജിത പോർട്ടൽ സംവിധാനത്തെക്കുറിച്ച് പഠിക്കുന്നതിന് അസമിലെ നാഷണൽ ഇൻഫർമാറ്റിക് സെന്ററും സർവേ വിഭാഗം ഉദ്യോഗസ്ഥരും സംസ്ഥാന സർവേ ഭൂരേഖാ വകുപ്പ് ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. 

എന്റെ ഭൂമി പോർട്ടൽ മാതൃകയിൽ പദ്ധതി അസമിൽ നടപ്പാക്കുന്നതിന് പ്രയോജനകരമായ അറിവുകളെയും സാങ്കേതിക വിദ്യകളെക്കുറിച്ചും സംഘം സർവേ ഭൂരേഖാ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. ഡിജിറ്റൽ സർവേ സംവിധാനം, എന്റെ ഭൂമി സോഫ്റ്റ്‌വേർ സൊല്യൂഷൻസ് ഉയർന്ന സാങ്കേതിക മികവ് പുലർത്തുന്നതാണെന്ന് സംഘാംഗങ്ങൾ വിശേഷിപ്പിച്ചു. പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണെന്ന് അവർ അഭിപ്രായപ്പെട്ടു. 

സംസ്ഥാനത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയെപ്പറ്റി കൂടുതൽ മനസിലാക്കുന്നതിനും അത് തങ്ങളുടെ സംസ്ഥാനത്ത് പ്രാവർത്തികമാക്കുന്നതിനും താല്പര്യം അറിയിച്ച് ഇതിനോടകം ആന്ധ്രാപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. സംസ്ഥാന സർവേ ഭൂരേഖ വകുപ്പുമായുള്ള സഹകരണത്തിന്റെ ഭാഗമായി പുതുച്ചേരി സർവേ വിഭാഗത്തിലെ 30 അംഗ ഉദ്യോഗസ്ഥസംഘം 23 മുതൽ ഒരു മാസത്തേക്ക് സംസ്ഥാനത്ത് ഉണ്ടാകുമെന്ന് സംസ്ഥാന സർവേ ഡയറക്ടർ സീറാം സാംബശിവ റാവു അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.