23 January 2026, Friday

Related news

January 14, 2026
December 31, 2025
December 28, 2025
December 25, 2025
December 20, 2025
November 4, 2025
August 21, 2025
July 23, 2025
July 18, 2025
June 22, 2025

കാടിനുള്ളിൽ 100 ഗ്രാമിൽ അധികം വരുന്ന കഞ്ചാവ് ടിന്നിൽ സൂക്ഷിച്ച നിലയിൽ

Janayugom Webdesk
നെടുങ്കണ്ടം
August 2, 2023 3:51 pm

കാട് വെട്ടിതെളിക്കുന്നതിനിടയില്‍ ഭരണിയില്‍ അടച്ചു സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തു. അണക്കര ഗവര്‍മെന്റ് സ്‌കൂളിനു മുന്‍വശത്തായുള്ള ദേവാലയത്തിനു സമീപമുള്ള കുറ്റിക്കാടിനുള്ളിലാണ് കഞ്ചാവ് കണ്ടെത്തിയത്. അഞ്ച് പായ്ക്കറ്റ് കഞ്ചാവ് പൊതികളാണ് ഭരണിക്കുള്ളില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ദേവാലയത്തിന്റെ ഉടമ്സ്ഥതയിലുള്ള സ്ഥലത്ത് മാലിന്യം കുന്നുകൂടുകയും, അവിടം കാട് വളര്‍ന്നതോടുകൂടി പള്ളിയുടെ നേതൃത്വത്തിലുള്ള യുവജന സംഘടന സ്ഥലം വൃത്തിയാക്കുവാന്‍ തീരുമാനിച്ചത്. വെട്ടിത്തെളിച്ച കാടിനുള്ളില്‍ മദ്യകുപ്പി, പാട്ട, ഭക്ഷ്ണാവശിഷ്ടങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ വേര്‍തിരിക്കുന്നതിനിടയിലാണ് പ്ലാസ്റ്റിക്ക് ടിന്നിന്നുള്ളില്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍ അഞ്ച് പായ്്കറ്റുകള്‍ കണ്ടെത്തിയത്. സ്‌കൂളിനു സമീപം കഞ്ചാവ് കണ്ടെത്തിയതോടെ കൂടുതല്‍ നിരീക്ഷണത്തിനും, ജാഗ്രതപാലിക്കാനും നാട്ടുകാര്‍ തീരുമാനിച്ചു.വിവരം അറിയിച്ചതിനെ തുടര്‍ന്ന് വണ്ടന്‍മേട് സ്ഥലത്തെത്തി നിയമ നടപടികള്‍ സ്വീകരിച്ചു.

Eng­lish Sum­ma­ry: More than 100 grams of gan­ja stored in tins inside the forest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.