10 December 2025, Wednesday

Related news

December 3, 2025
November 27, 2025
November 24, 2025
November 24, 2025
November 11, 2025
October 12, 2025
October 4, 2025
October 3, 2025
September 13, 2025
September 12, 2025

രാജ്യത്ത് പതിനായിരത്തിലധികം കുട്ടികൾ തെരുവിൽ

Janayugom Webdesk
ന്യൂഡല്‍ഹി
February 11, 2023 10:08 pm

രാജ്യത്ത് പതിനായിരത്തിലധികം കുട്ടികൾ കുടുംബത്തോടൊപ്പം തെരുവിൽ കഴിയുന്നുണ്ടെന്ന് വനിതാ ശിശു വികസന മന്ത്രാലയം.
തെരുവ് സാഹചര്യങ്ങളിൽ 19,546 കുട്ടികളുണ്ടെന്നും ലോക്‌സഭയിലെ ഒരു ചോദ്യത്തിന് മറുപടിയായി വനിതാ, ശിശു വികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. അതിൽ 10,401 കുട്ടികൾ കുടുംബത്തോടൊപ്പം തെരുവിൽ കഴിയുന്നു, 8,263 കുട്ടികൾ പകൽ തെരുവിൽ കഴിയുകയും രാത്രിയിൽ വീട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നു. ചിലര്‍ തെരുവിന് സമീപമുള്ള ചേരികളിൽ താമസിക്കുന്നു. 

ഒറ്റയ്ക്ക് തെരുവിൽ കഴിയുന്ന 882 കുട്ടികളും രാജ്യത്തുണ്ടെന്ന് വനിതാ ശിശു മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം 2021 ല്‍ റെയിന്‍ബോ ഹോംസ് എന്ന സംഘടന നടത്തിയ സര്‍വേയില്‍ 1.80 കോടി കുട്ടികള്‍ രാജ്യത്തെ തെരുവുകളില്‍ കഴിയുന്നതായി കണ്ടെത്തിയിരുന്നു. ഡല്‍ഹിയില്‍ മാത്രം ഒരുലക്ഷത്തിലധികം കുട്ടികള്‍ തെരുവുകളില്‍ കഴിയുന്നുവെന്നാണ് കണക്ക്. എന്നാല്‍ ഇതില്‍ നിന്നും ഏറെ കുറഞ്ഞ കണക്കുകളാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരിക്കുന്നത്. 

Eng­lish Summary;More than 10,000 chil­dren are on the streets in the country
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.