സംയുക്ത കിസാന്‍ മോര്‍ച്ച പഞ്ചാബ് ഘടകത്തിന്റെ ചണ്ഡീഗഡ് ചലോ മാര്‍ച്ച് നടക്കുന്നതിന് മുന്നോടിയായി കര്‍ഷക നേതാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്. 37 കര്‍ഷക യൂണിയനുകളുടെ കൂട്ടായ്മയാണ് സംയുക്ത കിസാന്‍ മോര്‍ച്ച. ഈ സംഘടനയുടെ നേതാക്കളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും തമ്മിലുള്ള കൂട്ടിക്കാഴ്ച അവസാനിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് അര്‍ദ്ധരാത്രി അറസ്റ്റ് നടന്നത്.
കൂടിക്കാഴ്ചക്കിടെ ഒരു പ്രകോപനവുമില്ലാതെ മുഖ്യമന്ത്രി ഇറങ്ങിപോവുകയായിരുന്നെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ പറയുന്നു. മുഖ്യമന്ത്രി ഇറങ്ങിപോയതിനു ശേഷം പൊലീസ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് ആരംഭിച്ചു. പുലരച്ചെ മൂന്നു മണിക്ക് പൊലീസ് ഫിറോസ്പൂരിലെ തന്റെ വീട്ടിലെത്തി തടങ്കിലാക്കിയതായി ക്രാന്തികാരി കിസാന്‍ യൂണിയന്‍ സംസ്ഥാന ജനറള്‍ സെക്രട്ടഖി ഗുര്‍മീര്‍ സിങ് മെഫ്മ പറഞ്ഞുമെഹ്മയെ കൂടാതെ, ക്രാന്തികാരി കിസാൻ യൂണിയൻ നേതാക്കളായ ജംഗ്‌വീർ സിങ് ചൗഹാൻ, മഞ്ജീത് രാജ്, സുർജീത് സിങ് എന്നിവരെ യഥാക്രമം തണ്ട, ബർണാല, മോഗ എന്നിവിടങ്ങളിൽ തടഞ്ഞുവെച്ചതായും റിപ്പോർട്ട് ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.