അധിനിവേശത്തിന്റെ ആദ്യ അഞ്ച് ദിവസങ്ങളിൽ 5,710 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ഉക്രെയ്ൻ. 200 ലധികം റഷ്യൻ സൈനികരെ ബന്ദികളാക്കിയതായി രാജ്യത്തെ ജനറൽ സ്റ്റാഫിന്റെ വക്താവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
198 റഷ്യൻ ടാങ്കുകൾ, 29 വിമാനങ്ങൾ, 846 കവചിത വാഹനങ്ങൾ, 29 ഹെലികോപ്റ്ററുകൾ എന്നിവ നശിപ്പിക്കപ്പെട്ടതായും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. റഷ്യയുടെ സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും, അധിനിവേശ സമയത്ത് മോസ്കോ സൈന്യത്തിന് കനത്ത നഷ്ടം സംഭവിച്ചതായി യുകെ പ്രതിരോധ മന്ത്രാലയം പറഞ്ഞിരുന്നു.
റഷ്യൻ പട്ടാളക്കാർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ദിവസങ്ങൾ നീണ്ട അവകാശവാദത്തിന് ശേഷം, ഞായറാഴ്ച മോസ്കോയിലെ ഉദ്യോഗസ്ഥർ തങ്ങളുടെ സൈന്യത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി സമ്മതിക്കാൻ നിർബന്ധിതരായി.
അതേസമയം ഡസൻ കണക്കിന് റോക്കറ്റുകൾ തൊടുത്തുവിടാൻ ശേഷിയുള്ള ഗ്രാഡ് മിസൈലുകൾ ഉപയോഗിച്ച് വ്‌ളാഡിമിർ പുടിന്റെ സൈന്യം റെസിഡൻഷ്യൽ ഏരിയകൾ തകർക്കുകയാണെന്ന് ഖാർകിവ് ഏരിയയിലെ പ്രാദേശിക മേധാവി ആരോപിച്ചു.
english summary; More than 5,700 Russian soldiers killed; Ukraine
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.