കേരളത്തിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് 6000ലധികം പേരെന്ന് പോലീസ്. 400 പേർക്കെതിരെ കേസെടുത്തു. സംസ്ഥാന പൊലീസ് വകുപ്പിന് കീഴിലെ സിസിഎസ്ഇ യൂണിറ്റാണ് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവരുടെ പട്ടിക തയ്യാറാക്കിയത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്നുള്ള വിവരങ്ങളും സിസിഎസ്ഇ യൂണിറ്റിന് ലഭിക്കുന്നുണ്ട്. പ്രതികളില്‍ പലരും പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫോണുകളില്‍ നിന്ന് ഡേറ്റ ഡിലീറ്റ് ചെയ്യുന്നു. കൂടാതെ പിടിക്കപ്പെടാതിരിക്കാന്‍ ഇവര്‍ ഫോണുകള്‍ നിരന്തരം മാറ്റി ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം തെളിവുകള്‍ ശേഖരിക്കാന്‍ വെല്ലുവിളി തീര്‍ക്കുന്നുവെന്നും സിസിഎസ്ഇ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫോണുകളില്‍ നിന്നും മറ്റ് ഇലക്ട്രോണിക് ഡിവൈസുകളില്‍ നിന്നും ഡേറ്റ ഡിലീറ്റ് ചെയ്ത നിരവധി കേസുകള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയിട്ടുണ്ട്. ചില കേസുകളില്‍ പ്രതികളുടെ രണ്ട് മാസത്തെ ഓണ്‍ലൈന്‍ ഹിസ്റ്ററി വിലയിരുത്തിയ ശേഷമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം നല്‍കുന്നത്. പ്രതികളെന്ന് സംശയിക്കുന്നവരില്‍ നിന്ന് 3000ലധികം ഫോണുകളുള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിമാരുടെ സഹായത്തോടെ നടത്തുന്ന റെയ്ഡിലൂടെയാണ് പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും സിസിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.