25 February 2026, Wednesday

Related news

February 23, 2026
February 20, 2026
February 5, 2026
February 1, 2026
January 29, 2026
January 29, 2026
January 11, 2026
January 3, 2026
December 31, 2025
December 27, 2025

ഡൽഹിയിൽ 15 ദിവസത്തിനിടെ കാണാതായത് 800ലധികം പേരെ; ‍ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
February 5, 2026 4:32 pm

2026ലെ ആദ്യ 15 ദിവസങ്ങൾക്കുള്ളിൽ മാത്രം ഡല്‍ഹിയില്‍ നിന്ന് 800ലധികം പേരെ കാണാതായതായി റിപ്പോര്‍ട്ട്. ജനുവരി 1 മുതൽ 15 വരെയുള്ള കാലയളവിൽ ആകെ 807 പേരെയാണ് കാണാതായത്. അതായത് പ്രതിദിനം ശരാശരി 54 കേസുകൾ. ഇതിൽ 509 പേർ സ്ത്രീകളും പെൺകുട്ടികളുമാണെന്ന് പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കാണാതായവരിൽ 191 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇതിൽ തന്നെ 146 പേർ പെൺകുട്ടികളാണ് എന്ന വസ്തുത സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. 12 മുതൽ 18 വയസ്സ് വരെയുള്ള കൗമാരക്കാരായ 138 പെൺകുട്ടികളെ ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കാണാതായിട്ടുണ്ട്. 

പൊലീസ് നടത്തിയ തിരച്ചിലിൽ 235 പേരെ കണ്ടെത്താനായെങ്കിലും 572 പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ കണക്കുകൾ പരിശോധിച്ചാൽ കാണാതാകുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 2025ൽ മാത്രം 24,508 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഡൽഹിയിൽ നിന്ന് കാണാതായ 52,000ത്തോളം പേരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല എന്നത് ആശങ്കാജനകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.