
വടക്കൻ തായ്പേയിൽ ബഹുനില പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപ്പിടിത്തം. ഒന്നിലധികം ബഹുനില കെട്ടിടങ്ങൾ കത്തിയമർന്നു. 13 പേരുടെ മൃതദേഹം കണ്ടെടുത്തതായാണ് വിവരം. കെട്ടിടം ആളികത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.22 ഓടെയായിരുന്നു സംഭവം. 31 നിലകളുള്ള കെട്ടിടത്തിൽനിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ തീ ആളിക്കത്തുകയുമായിരുന്നെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.ഇതുവരെ 128 ഫയർ ട്രക്കുകളും 57 ആംബുലൻസുകളും തീ അണയ്ക്കാൻ ഉപയോഗിച്ചിട്ടുണ്ടെന്നും 767 ഫയർമാൻമാരെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.