23 January 2026, Friday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

രാജ്യത്തെ ആയിരത്തിലധികം ബിജെപി എംഎല്‍എമാര്‍ കോടീശ്വരന്മാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 1, 2023 9:34 pm

രാജ്യത്തെ 4,001 എംഎൽഎമാരിൽ ബിജെപിയുടെ 1,356 എംഎൽഎമാർക്ക് 16,234 കോടി രൂപയുടെ ആസ്തിയെന്ന് കണക്കുകള്‍. 719 കോൺഗ്രസ് എംഎൽഎമാർക്ക് 15,798 കോടി രൂപയും ആസ്തിയുള്ളതായി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) കണക്കുകള്‍ പുറത്തുവിട്ടു. രാജ്യത്തുടനീളമുള്ള 4,001 എംഎൽഎമാരുടെ ആകെ ആസ്തി 54,545 കോടി രൂപയാണെന്ന് സർവേ വ്യക്തമാക്കുന്നു. 

ബിജെപിക്കും കോൺഗ്രസ് എംഎൽഎമാർക്കും പുറമെ 146 വൈഎസ്ആർസിപി എംഎൽഎമാർക്ക് 3,379 കോടി രൂപയുടെ ആസ്തിയുണ്ട്. 131 ഡിഎംകെ എംഎൽഎമാർക്ക് 1,663 കോടി രൂപയുടെ ആസ്തിയാണുള്ളത്. 161 എഎപി എംഎൽഎമാരുടെ ആകെ ആസ്തി 1,642 കോടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാന അസംബ്ലികളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സിറ്റിങ് എംഎൽഎമാരുടെ സത്യവാങ്മൂലം വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. ബിജെപി, കോൺഗ്രസ് എംഎൽഎമാരുടെ മൊത്തം ആസ്തി മിസോറാമിന്റെ 2023–24 വാർഷിക ബജറ്റായ 14,210 കോടി രൂപയേക്കാൾ വലുതാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 

കര്‍ണാടക ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാറിന്റെ ആസ്തി 1413 കോടി രൂപയാണെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. രണ്ടാം സ്ഥാനത്തുള്ള സ്വതന്ത്ര എംഎല്‍എ കെ എച്ച് പുട്ടുസ്വാമിക്ക് 1267 കോടി രൂപയുടെയും തൊട്ടടുത്ത സ്ഥാനത്തുള്ള കോണ്‍ഗ്രസ് എംഎല്‍എ പ്രിയ കൃഷ്ണക്ക് 1156 കോടി രൂപയുടെയും ആസ്തിയുള്ളതായാണ് കണക്ക്. ആദ്യ പത്ത് ധനിക എംഎല്‍എമാരില്‍ നാല് പേര്‍ കോണ്‍ഗ്രസ്സില്‍ നിന്നും മൂന്ന് പേരേ‍ ബിജെപിയില്‍ നിന്നാണെന്നും എഡിആര്‍ നേരത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. 

Eng­lish Sum­ma­ry: More than a thou­sand BJP mem­bers in the coun­try are millionaires

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.