
സുഡാനിലെ പടിഞ്ഞാറൻ ഡാർഫർ മേഖലയിൽ ഉണ്ടായ “വൻ” മണ്ണിടിച്ചിലിൽ ഒരു പർവതഗ്രാമം മുഴുവൻ നിലംപരിശാക്കുകയും ആയിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തതായി റിപ്പോർട്ട്. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. മാറാ പർവതനിരകളിലെ തരാസിൻ ഗ്രാമത്തിൽ ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയ്ക്ക് ശേഷമാണ് ഞായറാഴ്ച ദുരന്തമുണ്ടായതെന്ന് സുഡാൻ ലിബറേഷൻ മൂവ്‌മെന്റ്/ആർമി (എസ്‌എൽഎം) പ്രസ്താവനയിൽ പറഞ്ഞു.
അവശിഷ്ടങ്ങൾക്കിടയിൽ പെട്ടുപോയ ആളുകളുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സഹായിക്കണമെന്ന് സുഡാൻ ലിബറേഷൻ മൂവ്മെൻറ് ഐക്യരാഷ്ട്രസഭയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽനിന്ന് രക്ഷതേടി രാജ്യത്തിന്റെ മറ്റിടങ്ങളിൽനിന്ന് എത്തിയവരാണ് ഉരുൾപൊട്ടലിൽ ഇല്ലാതായത്.
മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം ഉൾപ്പെടെ ഡാർഫറിന്റെ ഭൂരിഭാഗവും ആഭ്യന്തരയുദ്ധം മൂലമുണ്ടായ പോരാട്ടം കാരണം അന്താരാഷ്ട്ര സഹായ സംഘടനകൾക്ക് എത്താൻ കഴിയാത്ത അവസ്ഥയിലാണ്. ഇത് അടിയന്തര സഹായം എത്തിക്കുന്നതിന് വിലങ്ങ്തടിയായി നിൽക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.