റഷ്യയിലെ ഡാഗെസ്റ്റണ്‍ മേഖലയിലുണ്ടായ കൂട്ടവെടിവയ്പില്‍ പതിനഞ്ചിലധികം പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പൊലീസ് ഉദ്യോഗസ്ഥരും ഒരു വൈദികനും ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ട് ഓര്‍ത്തഡോക്സ് പള്ളികള്‍ക്ക് നേരെയും രണ്ട് സിനഗോഗുകള്‍ക്ക് നേരെയും ഒരു പൊലീസ് ട്രാഫിക് പോസ്റ്റിന് നേരെയുണ്ടായിരുന്നു വെടിവെയ്പ്. ഞായറാഴ്ച വൈകുന്നേരത്തെടെയായിരുന്നു സംഭവം. ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനകളാണെന്ന് റഷ്യ ആരോപിച്ചു.
എന്നാല്‍ ഇതുവരെ ആരും ഉത്തരവാദിത്വം ഏറ്റിടുത്തിട്ടില്ല. ഡാഗെസ്റ്റണിലെ ഡെർബെന്റ്, മഖച്കല നഗരങ്ങളിലാണ് ആക്രമണമുണ്ടായത്. ഈ രണ്ട് നഗരങ്ങൾ തമ്മിലും 120 കിലോ മീറ്റർ ദൂരമുണ്ട്. വെടിവയ്‌പിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.ആക്രമണത്തിന് ഉത്തരവാദികളായ ആറ് തോക്ക് ധാരികളെ പൊലീസ് വധിച്ചിട്ടുണ്ട്.
ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി റഷ്യയിൽ ഭീകരാക്രമണങ്ങളുണ്ടാകുന്ന മേഖലയാണ് ഡാഗെസ്റ്റൺ. കറുത്ത വസത്രം ധരിച്ചായിരുന്നു തോക്ക് ധാരികൾ ആക്രമണത്തിനെത്തിയത്. മഖച്കലയിലെ ഓർത്തഡോക്‌സ് പള്ളിയിലെ വൈദികനാണ് കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെട്ട പൊലീസ് പോസ്റ്റും മഖച്‌കലയിലാണ്.
English Summary:
More than fifteen people were killed in a mass shooting in the Dagestan region of Russia
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.