
കുവൈറ്റിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളി യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും അവിചാരിതമായി നഷ്ടപ്പെട്ട തുക, സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് തിരികെ ലഭിച്ചു. 482 കുവൈറ്റ് ദിനാറാണ് (ഏകദേശം 1.3 ലക്ഷം രൂപ) യുവതിക്ക് നഷ്ടമായിരുന്നത്. കഴിഞ്ഞ ദിവസമാണ് യുവതിയുടെ അക്കൗണ്ടിൽ നിന്നും വലിയൊരു തുക പിൻവലിക്കപ്പെട്ടതായി മനസ്സിലാക്കിയത്. ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്കിന്റെ അടുത്തുള്ള ശാഖയിൽ പരാതിയുമായി എത്തിയെങ്കിലും അധികൃതർ പരാതി സ്വീകരിക്കാനോ കൃത്യമായ മറുപടി നൽകാനോ തയ്യാറായില്ല. ഇതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച യുവതി, കുവൈറ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ലോക കേരള സഭ അംഗവുമായ മണിക്കുട്ടൻ എടക്കാട്ടിനെ ബന്ധപ്പെടുകയായിരുന്നു.
വിഷയം ഏറ്റെടുത്ത മണിക്കുട്ടൻ, കെഎംസിസി നേതാവ് ഹബീബുള്ള മുറ്റിച്ചൂരിനെ ബന്ധപ്പെടുകയും ഇരുവരും ചേർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു . പൊലീസിന്റെ നിർദ്ദേശപ്രകാരം ബാങ്ക് അധികൃതരുമായി ബന്ധപ്പെടുകയും നഷ്ടപ്പെട്ട തുകയുടെ വിശദാംശങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. നിയമപരമായ ഇടപെടലുകളെ തുടർന്ന്, രണ്ട് ദിവസത്തിനുള്ളിൽ തന്നെ നഷ്ടപ്പെട്ട മുഴുവൻ തുകയും യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ എത്തി. അധികൃതരുടെ ഉപദേശപ്രകാരം, എന്തെങ്കിലും തരത്തിലുള്ള ഒടിപി ക്ലിക്ക് ചെയ്താൽ ഇത്തരത്തിൽ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നതല്ല.
ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായി നടക്കുകയും കുവൈറ്റ് ആഭ്യന്തരമന്ത്രാലയം കുറ്റവാളികളെ പിടികൂടുന്നതിന് പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അത്രമേൽ പരിശ്രമിക്കുകയും തട്ടിപ്പു സംഘത്തെ കണ്ടെത്തുന്നതിൽ വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ബാങ്കിംഗ് ഇടപാടുകളിൽ ജാഗ്രത പാലിക്കണമെന്നും ഇത്തരം തട്ടിപ്പുകൾ നടന്നാൽ ഭയപ്പെടാതെ ഉടൻ തന്നെ നിയമസഹായം തേടണമെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.