19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 10, 2024
December 1, 2024
November 30, 2024
November 28, 2024
November 25, 2024
November 20, 2024
November 18, 2024
October 28, 2024
October 21, 2024

സംസ്ഥാനത്ത് ഇന്ന് അരലക്ഷത്തിലേറെ കോവിഡ് രോഗികള്‍: ആരോഗ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 25, 2022 5:21 pm

സംസ്ഥാനത്ത് ഇന്ന് അരലക്ഷത്തിലേറെ കോവിഡ് രോഗികളെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആശങ്ക ആവശ്യമില്ലെന്നും ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വെന്റിലേറ്റര്‍, ഐസിയു കിടക്കകള്‍ എല്ലാം ആവശ്യത്തിനുണ്ട്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകള്‍ ഏകോപിപ്പിച്ച് 18 വയസില്‍ താഴെയുള്ളവരുടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കും. നിലവില്‍ 20 മുതല്‍ 30 വയസുവരെയുള്ളവരിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ. ഇത് മുന്‍നിര്‍ത്തി എല്ലാ മെഡിക്കല്‍ കോളജുകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിരോധ സംവിധാനം ഉറപ്പാക്കും. കൂടാതെ 4917 ആരോഗ്യപ്രവര്‍ത്തകരെ അടിയന്തരമായി നിയമിക്കും. വ്യക്തിതാല്‍പര്യമനുസരിച്ച് പരിശോധന നടത്താം. ഗുരുതര രോഗം ഉള്ളവര്‍ ഉറപ്പായും പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: More than half a lakh covid patients in the state today: Health Minister

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.