പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് തീവണ്ടി ഗതാഗതത്തിന് നിയന്ത്രണം. ഇന്ന് കൂടുതൽ ട്രെയിനുകൾ മുടങ്ങും. ആലുവ- അങ്കമാലി പാതയിലെ പാലം മാറ്റത്തിനു പുറമെ മാവേലിക്കര- ചെങ്ങന്നൂർ പാതയിലും അറ്റകുറ്റപ്പണി നടത്താൻ റെയിൽവേ തീരുമാനിച്ചതോടെയാണ് കൂടുതൽ ട്രെയിനുകൾ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ. കൊച്ചുവേളി ലോകമാന്യതിലക് ഗരീബ്രഥ്, പരശുറാം, രാജ്യറാണി, അമൃത ട്രെയിനുകൾ നേരത്തെ റെയിൽവേ റദ്ദാക്കിയിരുന്നു. ഇതിന് പുറമെ പത്തിലധികം തീവണ്ടികൾ ഭാഗികമായും റദ്ദാക്കിയിരുന്നു.
ഈ നിയന്ത്രണങ്ങൾക്ക് പുറമെയാണ് കോട്ടയം- കൊല്ലം പാതയിലും നിയന്ത്രണം ഏർപ്പെടുത്തുന്നത്. കൊല്ലം- എറണാകുളം മെമു (06768–06778) ഇരുവശത്തേയ്ക്കും എറണാകുളം- കൊല്ലം മെമു (06441), കായംകുളം- എറണാകുളം മെമു (16310), എറണാകുളം – കായംകുളം മെമു (16309), കൊല്ലം- കോട്ടയം സ്പെഷ്യൽ (06786), എറണാകുളം- കൊല്ലം (6769), കോട്ടയം- കൊല്ലം മെമു (6785), കായംകുളം- എറണാകുളം എക്സ്പ്രസ് (06450), എറണാകുളം- ആലപ്പുഴ മെമു (06015), ആലപ്പുഴ- എറണാകുളം എക്സ്പ്രസ് (06452) എന്നിവയാണ് ഇന്ന് റദ്ദാക്കിയത്.
നാഗർകോവിൽ- കോട്ടയം (16366) ഇന്ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി, കേരള എക്സ്പ്രസ് (12625), കന്യാകുമാരി- ബംഗളൂരു (16525), കണ്ണൂർ ജനശതാബ്ദി (12082), തിരുവനന്തപുരം സെൻട്രൽ- ചെന്നൈ മെയിൽ (12624), നാഗർകോവിൽ- ഷാലിമാർ (12659), തിരുവനന്തപുരം സെൻട്രൽ- ചെന്നൈ സൂപ്പർഫാസ്റ്റ് (12696), തിരുവനന്തപുരം- എറണാകുളം (16304) വഞ്ചിനാട്, പുനലൂർ- ഗുരുവായൂർ (16327) എന്നിവ ആലപ്പുഴ പാതയിലൂടെ തിരിച്ചുവിടും. ഇവയ്ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും.
English Summary; More trains will be suspended in the state today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.