
ബോംബ് ഭീഷണിയെ തുടര്‍ന്ന് മോസ്‌കോ-ഗോവ ചാര്‍ട്ടേഡ് വിമാനം ഉസ്ബക്കിസ്ഥാനിലേക്ക് തിരിച്ചുവിട്ടു. ഗോവയിലെ ഡബോളിം വിമാനത്താവളത്തില്‍ പുലര്‍ച്ചെ 4.15ന് ഇറങ്ങേണ്ടിയിരുന്ന അസുര്‍ എയര്‍ലൈന്‍സ് വിമാനമാണ് തിരിച്ചുവിട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പുതന്നെ അധികൃതര്‍ വിമാനം വഴിതിരിച്ചുവിട്ടിരുന്നു. വിമാനത്തില്‍ ബോംബ് വച്ചതായി പുലര്‍ച്ചെ 12.30ന് ദബോലിം എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് ഇമെയില്‍ ലഭിച്ചു.
ഉടന്‍ വിമാനത്തിലുള്ളവര്‍ക്ക് സന്ദേശം നല്‍കുകയും വഴിതിരിച്ചുവിടുകയുമായിരുന്നു. വിമാനത്തില്‍ 240 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നും സുരക്ഷിതമായി നിലത്തിറക്കിയതായും പൊലീസ് വ്യക്തമാക്കി. രണ്ടാഴ്ച മുമ്പും റഷ്യന്‍ വിമാനത്തിന് സമാന ബോംബ് ഭീഷണി നേരിട്ടിരുന്നു.
English Summary: moscow goa flight diverted to uzbekistan after bomb threat
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.