
നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി ‘സ്ട്രേഞ്ചർ തിങ്സ്’ സീസൺ 5. സ്ട്രീമിങ് ആരംഭിച്ച ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ ‘സ്ട്രേഞ്ചർ തിങ്സ് 5’. നെറ്റ്ഫ്ലിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, സീരീസ് സ്ട്രീമിങ് തുടങ്ങി ആദ്യ അഞ്ച് ദിവസങ്ങൾക്കുള്ളിൽ 59.6 മില്യൺ വ്യൂസാണ് നേടിയത്. നെറ്റ്ഫ്ലിക്സ് ചരിത്രത്തിൽ ഇംഗ്ലീഷ് ഭാഷയിൽ റിലീസ് ചെയ്ത ഒരു സീരീസിന് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിങ്ങാണിത്.
ഡഫർ ബ്രദേഴ്സ് ക്രിയേറ്റ് ചെയ്ത ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’ നവംബർ 27 പുലർച്ചെ 6.30 മുതലാണ് സ്ട്രീമിങ് ആരംഭിച്ചത്. മൂന്ന് ഭാഗങ്ങളായാണ് സീരീസ് എത്തുന്നത്. നാല് എപ്പിസോഡുകളുള്ള ആദ്യ വോള്യം ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. രണ്ടാംഭാഗം ഡിസംബർ 26‑നും അവസാനഭാഗം ജനുവരി ഒന്നിനും പുറത്തിറങ്ങും. രണ്ടാം വോള്യത്തിൽ മൂന്ന് എപ്പിസോഡുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ പുറത്തിറങ്ങിയ സീസണുകളിൽ ‘ബെസ്റ്റ് എവർ’ സീസൺ ഇതാണ് എന്നാണ് സീരീസ് കണ്ട പ്രേക്ഷകർ സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്. 2016ൽ സ്ട്രീമിങ് ആരംഭിച്ച ‘സ്ട്രേഞ്ചർ തിങ്സ്’, അഭിനേതാക്കളുടെ മികച്ച പ്രകടനവും വ്യത്യസ്തമായ കഥപറച്ചിലും കൊണ്ട് അതിവേഗം വലിയ പ്രേക്ഷക പിന്തുണ നേടിയിരുന്നു. പിന്നാലെ 2017ൽ രണ്ടാം സീസണും, 2019ൽ മൂന്നാം സീസണും എത്തി. 2022ൽ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്ത നാലാം സീസണിനും വലിയ സ്വീകാര്യത ലഭിച്ചു. ഈ ഫ്രാഞ്ചൈസിയുടെ അവസാന അധ്യായമാണ് നിലവിൽ പുറത്തിറങ്ങിയ അഞ്ചാം സീസൺ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.