
ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും തിരയില്‍പ്പെട്ടു. ആലപ്പുഴ ബീച്ചില്‍ ഇന്നലെ വൈകിട്ട് 5.45 ഓടെ കടല്‍പ്പാലത്തിന് വടക്ക് ഭാഗത്തായിരുന്നു അപകടം. ലൈഫ്ഗാര്‍ഡ് ഉടൻ കടലില്‍ ചാടി യുവതിയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി.
അസം സ്വദേശിയായ അമ്മയും ആറ് വയസുള്ള കുട്ടിയുമാണ് അപകടത്തില്‍പ്പെട്ടത്. ബീച്ച് ലൈഫ്ഗാര്‍ഡ് അനില്‍കുമാറാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. ഭര്‍ത്താവ് ഫോട്ടോ എടുക്കുമ്പോള്‍ അതിന് പോസ് ചെയ്യുന്നതിനിടെയാണ് യുവതിയും കുട്ടിയും കൂറ്റന്‍ തിരമാലയില്‍പ്പെടുകയായിരുന്നു. ആദ്യം കുട്ടി തിരയില്‍പ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയും തിരയില്‍പ്പെടുകയായിരുന്നു. തീരത്ത് നിന്ന് 20 മീറ്ററോളം ദൂരേക്കാണ് ഇരുവരും ഒഴുകിപ്പോയത്. ഉടൻ അനില്‍കുമാര്‍ കടലിലേക്ക് ചാടി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.
English Summary: A mother and child who fell into the sea were rescued
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.