
കാമുകനൊപ്പം ചേര്‍ന്ന് പത്ത് വയസുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. നവോദയ ജാചിയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ മൃണ്‍മോയ് ബര്‍മന്‍ എന്ന പത്ത് വയസുകാരനാണ് കൊല്ലപ്പെട്ടത്. സ്യൂട്ട് കേസിലാക്കിയാണ് മൃതദേഹം റോഡില്‍ തള്ളിയത്.വനംവകുപ്പ് ഓഫീസിന് സമീപമുള്ള വിജനമായ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.
ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന ദീപാലി തന്റെ മകന്‍ കാണാതായതായി അവകാശപ്പെടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ മൊഴികളിലെ പൊരുത്തക്കേടുകള്‍ പൊലീസില്‍ സംശയം ജനിപ്പിച്ചു.ബര്‍മനിലുള്ള ഭര്‍ത്താവ് രണ്ട് മാസം മുമ്പ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തി.
യുവതി ജ്യോതിമോയ് ഹലോയി എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും കണ്ടെത്തുകയായിരുന്നു. പ്രതികള്‍ രണ്ടു പേരും കുട്ടിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നും കുട്ടിയുടെ സ്‌കൂള്‍ ബാഗും പൊലീസ് കണ്ടെടുത്തു. പ്രതികളായ രണ്ട്് പേരെയും പൊലീസ് തെളിവെടുപ്പിനായി എത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.