11 December 2025, Thursday

Related news

December 10, 2025
December 6, 2025
December 5, 2025
November 28, 2025
November 28, 2025
November 28, 2025
November 27, 2025
November 26, 2025
November 26, 2025
November 25, 2025

കോട്ടയത്ത് ട്രെയിൻ ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു

Janayugom Webdesk
കോട്ടയം
March 7, 2024 12:39 pm

കോട്ടയം അടിച്ചിറ 101 കവലക്ക് സമീപത്തെ റെയിൽവേ മേൽ പാലത്തിന് സമീപം അമ്മയും കുഞ്ഞും ട്രെയിൻ ഇടിച്ചു മരിച്ചു. രാവിലെ 10.48 ഓടെയാണ് സംഭവം. ഇതര സംസ്ഥാനക്കാരായ അമ്മയും, അഞ്ച് വയസുമുള്ള കുഞ്ഞുമാണ് മരിച്ചത്.

തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്നാണ് വിവരം. അരമണിക്കൂറോളം പാതയിൽ ഗതാഗതം നിയന്ത്രിച്ച ശേഷം മൃതദേഹങ്ങൾ നീക്കി. ഗാന്ധി നഗർ പൊലീസും, ആർപിഎഫും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Summary:Mother and child die in Kot­tayam train collision

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.