21 January 2026, Wednesday

Related news

January 16, 2026
January 9, 2026
December 4, 2025
October 15, 2025
September 23, 2025
September 20, 2025
September 11, 2025
August 16, 2025
August 4, 2025
August 1, 2025

കണ്ണൂരില്‍ കൊറ്റാളിക്കാവിനു സമീപം അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

Janayugom Webdesk
തിരുവനന്തപുരം
April 29, 2024 12:41 pm

അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കണ്ണൂര്‍ കൊറ്റാളിക്കാവിനു സമീപം സുവിഷത്തില്‍ സുനന്ദ വി ഷേണായ് (78)മകള്‍ ദീപ വി ഷേണായി (44) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് മുന്നു ദിവസത്തെ പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

മൂന്നു ദിവസം മുന്‍പ് ഇവര്‍ വോട്ടു ചെയ്യാനായി പോയിരുന്നു. അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല. രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്നു രാവിലെ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ അയല്‍വാസികളില്‍ ചിലര്‍ വന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഫാനും ലൈറ്റുകളും ഓണ്‍ ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭര്‍ത്താവ്. ദീപ അവിവാഹിതയാണ്. മരിച്ചവര്‍ മംഗലാപുരം സ്വദേശികളാണെന്ന് നാട്ടുകാര്‍ പറയുന്നു. പത്തു വര്‍ഷത്തോളമായി ഇവിടെയാണ് താമസം. നാട്ടുകാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല.

Eng­lish Summary:
Moth­er and daugh­ter found dead inside house near Kota­likav in Kannur

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.