19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 8, 2024
December 5, 2024
December 3, 2024
November 29, 2024
November 19, 2024

ജാതി മാറി പ്രണയിച്ചതിന് അമ്മയും, അച്ഛനും ചേര്‍ന്ന് പെണ്‍മക്കളെ കൊലപ്പെടുത്തി

Janayugom Webdesk
ന്യൂഡല്‍ഹി
April 16, 2023 2:22 pm

ജാതി മാറി പ്രണയിച്ചതിന് പെണ്‍മക്കളെ അച്ഛനും, അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി.പതിനെട്ടും(18) പതിനാറും (16) വയസുള്ള പെണ്‍മക്കളെയാണ് കൊലപ്പെടുത്തിയത്. ബിഹാറിലെ ഹാജിപ്പുരിലാണ് സംഭവം. സംഭവത്തില്‍ കുട്ടികളുടെ അമ്മ റിങ്കദേവിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റോഷ്നി കുമാരി,തനു കുമാരി എന്നിവരെയാണ് അച്ഛനും, അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ പെൺമക്കളുടെ മൃതദേഹങ്ങൾക്കു സമീപം ഇരിക്കുകയായിരുന്നു റിങ്കു ദേവി. എന്നാൽ, പെൺകുട്ടികളുടെ അച്ഛന്‍ നരേഷ് ബയ്ദ സ്ഥലത്തുണ്ടായിരുന്നില്ല. ഉറങ്ങിക്കിടക്കുമ്പോൾ ശ്വാസം മുട്ടിച്ചാണ് ഇവർ മക്കളെ കൊലപ്പെടുത്തിയതെന്നാണ് വിവരം.

ഇതര ജാതിക്കാരുമായി പ്രണയത്തിലായതിനാലാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് അമ്മ റിങ്ക ദേവി പൊലീസിനു മൊഴി നൽകി. തങ്ങളുടെ എതിർപ്പ് വകവയ്ക്കാതെയും വീട്ടിൽ അറിയിക്കാതെയും പെൺകുട്ടികൾ കാമുകൻമാർക്കൊപ്പം പോകുന്നത് പതിവായിരുന്നുവെന്നും അമ്മ മൊഴി നൽകിയതായാണ് റിപ്പോർട്ട്. ഈ പെൺകുട്ടികൾ കാമുകൻമാർക്കൊപ്പം മുൻപ് ഒളിച്ചോടിയിരുന്നതായും പിന്നീട് നാട്ടുകാർ ഇടപെട്ട് തിരികെ കൊണ്ടുവന്നതാണെന്നും അയൽവാസികൾ പറഞ്ഞു.

പെൺമക്കളുടെ കൊലപാതകത്തിൽ പിതാവിനും മാതാവിനും പങ്കുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി.അച്ഛനാണ് പെൺകുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് മാതാവ് ആദ്യം പറഞ്ഞത്. പക്ഷേ, വിശദമായ അന്വേഷണത്തിൽ കൊലപാതകത്തിൽ രണ്ടു പേർക്കും പങ്കുണ്ടെന്നാണ് മനസ്സിലാക്കാനായത് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഓം പ്രകാശ് പറഞ്ഞു

Eng­lish Summary:
Moth­er and father killed their daugh­ters for falling in love with a dif­fer­ent caste

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.