21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

ഒന്നര വയസുകാരനെ മര്‍ദ്ദിച്ച അമ്മയും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ

Janayugom Webdesk
ആലപ്പുഴ
January 1, 2024 3:25 pm

ആലപ്പുഴ കുത്തിയതോടില്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ മർദ്ദിച്ച സംഭവത്തിൽ അമ്മയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തിയതോട് പൊലീസ് ആണ് ഇവരെ അർത്തുങ്കലിൽ നിന്നും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസമാണ് ശരീരത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ അച്ഛന്റെ അടുത്ത് അമ്മയുടെ സുഹൃത്ത് എത്തിക്കുന്നത്. കുട്ടിയുടെ അച്ഛനുമായി പിണങ്ങി കഴിയുകയായിരുന്ന അമ്മ മറ്റൊരു സുഹൃത്തിനൊപ്പമാന് താമസിച്ചിരുന്നത്. ഇവരോടൊപ്പം ആണ് ഈ ഈ കുട്ടിയും താമസിച്ചിരുന്നത്.

കുട്ടിയെ അമ്മയും അമ്മയുടെ സുഹൃത്തും ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്ന് കുട്ടിയുടെ അച്ഛൻ പൊലീസിന് നൽകിയ മൊഴിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ കുട്ടി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ചികിത്സയിലാണ്. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കും സുഹൃത്തിനുമെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ചോദ്യം ചെയ്തതിനുശേഷം പ്രതികളെ അറസ്റ്റ് ചെയ്തേക്കുമെന്നും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Moth­er and friend who beat up a one and a half year old boy are in police custody

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.