29 January 2026, Thursday

Related news

January 28, 2026
January 27, 2026
January 26, 2026
January 26, 2026
January 25, 2026
January 24, 2026
January 24, 2026
January 24, 2026
January 23, 2026
January 22, 2026

വാഹനാപകടത്തിൽ മകൻ മരിച്ച വിവരമറിഞ്ഞ മാതാവ് ജീവനൊടുക്കി

Janayugom Webdesk
വൈത്തിരി
September 6, 2023 9:51 am

വാഹനാപകടത്തിൽ മകൻ മരിച്ച വിവരമറിഞ്ഞ മാതാവ് ജീവനൊടുക്കിയ നിലയില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദിന്റെ അമ്മ ഷീജ ബീഗമാണ് കിണറ്റിൽ ചാടി ജീവനൊടുക്കിയത്. പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിനകത്ത് ബൈക്ക് അപകടത്തിൽ ഇന്നലെയാണ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ സജിൻ മരിക്കുന്നത്.

വിവരമറിഞ്ഞ് സജിന്റെ പിതാവും ബന്ധുക്കളും പൂക്കോട് എത്തിയിരുന്നു. മകൻ മരിച്ച മനോവിഷമത്തിൽ ഷീജ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് സജിൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. മരിച്ച ഷീജ ബീഗം നെടുമങ്ങാട് മുള്ളൂർക്കോണം ഗവ. എൽ പി സ്കൂൾ അധ്യാപികയാണ്. അപകടത്തിൽ വൈത്തിരി പൊലീസ് അന്വേഷണമാരംഭിച്ചു.

Eng­lish Sum­ma­ry: moth­er com­mit­ted sui­cide after hear­ing about the death of accident
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.