അപൂർവരോഗം ബാധിച്ച മകളെ കഴുത്തുഞെരിച്ച് കൊന്നശേഷം അമ്മ ജീവനൊടുക്കി. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ സിങ്കപുണരി അർസിനാംപട്ടി ഗ്രാമ നിവാസി സംഗീതയാണ്(25) അഞ്ചുവയസ്സുള്ള മകൾ പ്രഗന്യയെ കൊന്നശേഷം സ്വയം ജീവനൊടുക്കിയത്.പ്രഗന്യയ്ക്ക് ജന്മനാ മലദ്വാരമുണ്ടായിരുന്നില്ല. കുഞ്ഞിന് പല ആശുപത്രികളിലും ചികിത്സനടത്തിയെങ്കിലും ഫലമുണ്ടായില്ല. തിങ്കളാഴ്ച സംഗീത മകളെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെവന്നതാണ്.
ഭര്‍ത്താവ് ജയരാജ് ജോലിക്കുശേഷം രാത്രി വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയിരുന്നു. ഏറെനേരം വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. സംശയംതോന്നിയ ജയരാജ് വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ സംഗീതയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. തൊട്ടടുത്ത് മകളും മരിച്ചനിലയിലായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സിങ്കപുണരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
English Summary: Mother committed suicide by killing her daughter
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.