5 December 2025, Friday

Related news

November 21, 2025
November 18, 2025
October 27, 2025
October 19, 2025
October 13, 2025
October 6, 2025
October 4, 2025
June 18, 2025
February 25, 2025
February 20, 2025

അമ്മ കൂടെകൂട്ടിയില്ല; 15 ദിവസം മാത്രം പ്രായമുള്ള ആനക്കുട്ടിക്ക് കാവലായി ഉദ്യോഗസ്ഥർ

Janayugom Webdesk
കുർസിയോങ് (പശ്ചിമ ബംഗാള്‍)
October 13, 2025 8:13 pm

അമ്മ കൂടെകൂട്ടിയില്ല വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 15 ദിവസം മാത്രം പ്രായമുള്ള ആനക്കുട്ടിക്ക് കാവലായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ആനക്കുട്ടിയുടെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ പർവീൺ കസ്വാനാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. 29 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ആനക്കുട്ടിയെ ഒരു പിക്കപ്പ് ട്രക്കിൽ നിന്ന് ശ്രദ്ധാപൂർവ്വം ഇറക്കുന്നതാണ് കാണുന്നത്.

മറ്റൊരു ജില്ലയിലെ നദിയിൽ നിന്നാണ് ആനക്കുട്ടിയെ രക്ഷിച്ചത് എന്ന് പോസ്റ്റിൽ എഴുതിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ ശേഷം, വനം വകുപ്പ് ഉദ്യോഗസ്ഥർ ആദ്യം ആനക്കുട്ടിയെ അമ്മയുമായി ഒന്നിപ്പിക്കാൻ ശ്രമിച്ചിരുന്നതായും കസ്വാൻ പറയുന്നു. എന്നാൽ, അമ്മ ആനക്കുട്ടിയെ തിരികെ സ്വീകരിച്ചില്ല, അതിനാൽ കുഞ്ഞിനെ വിദഗ്ദ്ധ പരിചരണം നൽകുന്ന പരിചരണകേന്ദ്രങ്ങളിൽ താമസിപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നുവെന്നും പോസ്റ്റിൽ കസ്വാൻ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.