വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ സ്വര്‍ണവും പണവുംകൊണ്ട് വധു മുങ്ങിയതായി യുവാവിന്റെ പരാതി. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലെ സഹി ഗ്രാമത്തിലാണ് സംഭവം. ജിതേഷ് ശര്‍മ എന്ന യുവാവാണ് പൊലീസില്‍ പരാതി നല്‍കിയത്. 2024 ഡിസംബര്‍ 13‑നാണ് ബബിത എന്ന യുവതിയുമായി ജിതേഷിന്റെ വിവാഹം നടന്നത്. ക്ഷേത്രത്തില്‍ വെച്ച് എല്ലാ ആചാരങ്ങളോടും കൂടിയായിരുന്നു വിവാഹം നടന്നത്. ജിതേഷിന്റെ കുടുംബാംഗങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അമ്മയ്ക്ക് സുഖമില്ലെന്ന കാരണം പറഞ്ഞ് വിവാഹത്തിന് ശേഷം ബബിത യമുനാനഗറിലെ സ്വന്തംവീട്ടിലേക്ക് പോയിരുന്നു. ഒപ്പം തന്നെ സ്വര്‍ണവും അവര്‍ കൊണ്ടുപോയി.
രണ്ടു ദിവസത്തിനുശേഷം മടങ്ങിവരാമെന്ന് ഉറപ്പുനല്‍കിയിരുന്നെന്നും തന്റെ ഫോണ്‍ എടുക്കുന്നില്ലെന്നും ജിതേഷ് പറഞ്ഞു. ബല്‍ദേവ് ശര്‍മ എന്നയാളാണ് ഈ വിവാഹം ശരിയാക്കിത്തന്നതെന്നും ഒന്നരലക്ഷം രൂപ ഇയാള്‍ ഇതിനായി കൈപ്പറ്റിയിരുന്നെന്നും ജിതേഷ് കൂട്ടിച്ചേര്‍ത്തു. ബബിത പോയതിന് പിന്നാലെ ബല്‍ദേവിനെ ബന്ധപ്പെട്ടെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ല. ജിതേഷ് പോലീസിനെ സമീപിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും ഹാമിര്‍പുര്‍ എസ്.പി. ഭഗത് സിങ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.