അമ്മയ്ക്ക് കിട്ടിക്കൊണ്ടിരുന്ന പെൻഷൻ മുടങ്ങാതിരിക്കാൻ അവരുടെ ശവശരീരം മകന്‍ മമ്മിഫൈ ചെയ്ത് കട്ടിലില്‍ കിടത്തി. മരണശേഷം ആറ് വര്‍ഷത്തോളം അയാള്‍ അമ്മയുടെ പെന്‍ഷന്‍ കൈപ്പറ്റുകയും ചെയ്തു. 1.59 കോടി രൂപയാണ് ഇതിനിടെ ഈ മകന്‍ അമ്മയുടെ പേരില്‍ പെന്‍ഷനായി വാങ്ങിയെടുത്തത്. ഒടുവില്‍ 60 വയസുകാരനായ മകന്‍ പൊലീസിന്റെ പിടിയിലായി.
ഇറ്റലിയിലാണ് സംഭവം. ഇറ്റലിയിലെ വെനെറ്റോ പ്രദേശത്തെ താമസക്കാരിയായിരുന്ന ഹെൽഗ മരിയ ഹെങ്‌ബാർത്ത് 86-ാം വയസിലാണ് മരിച്ചത്. ഈ വിവരം മകന്‍ പുറത്തറിയിച്ചില്ല. അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന പെൻഷൻ പണം മുടങ്ങുമെന്നതിനാലാണിത്. അമ്മയുടെ മൃതദേഹം മമ്മിഫൈ ചെയ്‌തു കട്ടിലിൽ തന്നെ കിടത്തി. അമ്മയെ തിരക്കിയ അയൽവാസികളോട് ജർമ്മനിയിലെ ബന്ധു വീട്ടിൽ പോയെന്ന് തെറ്റിദ്ധരിപ്പിച്ചു.
ആറു വർഷമായി ഹെൽഗയുടെ ഹെല്‍ത്ത് കാര്‍ഡ് ക്ലെയിം ചെയ്യാതിരുന്നത് ആരോഗ്യ വിഭാഗം പ്രവര്‍ത്തകരില്‍ സംശയം ഉണര്‍ത്തി. കോവിഡ് കാലത്ത് പോലും ഈ വന്ദ്യവയോധിക ചികിത്സ തേടാതിരുന്നതും സംശയം വര്‍ധിപ്പിച്ചു. ഇതേ തുടര്‍ന്ന് ഹെല്‍ഗയുടെ അപ്പാര്‍മെന്റില്‍ പരിശോധന നടത്തി. അങ്ങനെയാണ് മൃതദേഹം മമ്മിഫൈ ചെയ്‌ത് കിടക്കയിൽ സൂക്ഷിച്ചതായി കണ്ടെത്തിയത്. പൊലീസിനെ അറിയിച്ച് പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് ഹെല്‍ഗ മരിച്ചിട്ട് ആറ് വർഷമായെന്ന് തിരിച്ചെറിഞ്ഞത്.
English Sammury: In order not to stop the pension-mothers body was mummified and kept in bed for six years
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.