25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 22, 2024
October 15, 2024
September 26, 2024
August 26, 2024
October 1, 2023
September 30, 2023
September 17, 2023
September 16, 2023
August 16, 2023
June 12, 2023

അമ്മയുടെ സുഹൃത്ത് വീട്ടില്‍ വരുന്നത് ചോദ്യം ചെയ്തു; പതിനാറുകാരന്‍റെ കൈ തല്ലിയൊടിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 24, 2023 3:38 pm

കൊച്ചിയില്‍ പതിനാറുകാരന് ക്രൂരമര്‍ദ്ദനം. അമ്മയും അമ്മയുടെ സുഹൃത്തും അമ്മൂമ്മയും ചേര്‍ന്ന് കമ്പിവടികൊണ്ട് കുട്ടിയുടെ കൈ തല്ലിയൊടിച്ചു. സംഭവത്തില്‍ അമ്മ രാജേശ്വരി,അമ്മയുടെ സുഹൃത്ത് സുനീഷ് അമ്മൂമ്മ വളര്‍മതിഎന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു

അമ്മയുടെ സുഹൃത്ത് വീട്ടിൽ വരുന്നത് ചോദ്യംചെയ്തതിനാണ് കുട്ടിയെ ക്രൂരമർദനത്തിന് ഇരയാക്കിയത്. കുട്ടിയുടെ ശരീരത്തിൽ കത്രികകൊണ്ട് മുറിവേൽപ്പിച്ചതിന്റെ പാടുകളുമുണ്ട്. ഒരു കൈ പ്ലാസ്റ്റർ ഇട്ട നിലയിലും മറ്റൊരു കൈയ്യിൽ നീരുവന്ന നിലയിലുമാണെന്ന് പോലീസ് പറഞ്ഞു.

ദേഹത്ത് അടിച്ചതിന്റെ പാടുകളുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. രാജേശ്വരിക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഇതിൽ മൂത്ത മകനെയാണ് ഇവർ ക്രൂരമായി മർദിച്ചത്. മർദനത്തിൽ പരിക്കേറ്റ കുട്ടിയെ കുട്ടിയുടെ മുത്തച്ഛനാണ് ആശുപത്രിയിൽ എത്തിച്ചത്.

തുടർന്ന് ആശുപത്രി അധികൃതർ നൽകിയ വിവരത്തെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തത്. നിലവിൽ കുട്ടി ഒരു ബന്ധുവീട്ടിലാണ്. പോലീസ് കേസെടുത്തെന്ന് അറിഞ്ഞതോടെ ഒളിവിൽ പോയ പ്രതികളെ ബുധനാഴ്ച രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Eng­lish Summary: 

Moth­er’s friend ques­tioned com­ing home; The hand of the six­teen-year-old was beaten

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.