
കുവൈറ്റിലെ പ്രധാന പാതകളിലൊന്നായ ഫഹഹീൽ റോഡ് / മുപ്പതാം നമ്പർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അബു ഫതിരാ ഭാഗത്ത് ഫഹാഹീലിലേക്ക് പോകുന്ന വശത്താണ് ഡിസംബർ 28 മുതൽ ജനുവരി 11 വരെ നിയന്ത്രണം ഏർപ്പെടുത്തിയത്.
റോഡിന്റെ ഇടതുവശത്തെ ലെയിൻ , മധ്യഭാഗത്തെ ലെയിൻ, സ്ലോ മിഡിൽ ലെയ്‌നിന്റെ പകുതി ഭാഗം എന്നിവ അടച്ചിടും. എമർജൻസി ലെയ്‌നും വലതുവശത്തെ ലെയിനും തടസ്സമില്ലാതെ തുടരും. അബു ഫതിരാ ഭാഗത്തേക്കുള്ള എൻട്രി, എക്സിറ്റ് പോയിന്റുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. സൽമിയ, റിഗ്ഗൈ, ഹവല്ലി എന്നിവിടങ്ങളിൽ താമസിച്ച് അഹമ്മദിയിലേക്കും റിഫൈനറികളിലേക്കും (MAA, MAB) ജോലിക്ക് പോകുന്നവർ ഈ റോഡിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
രണ്ട് ലെയിനുകൾ പൂർണ്ണമായും അടച്ചിടുന്നതോടെ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. റോഡ് നിയന്ത്രണം ഉള്ളതിനാൽ സാധാരണ എടുക്കുന്ന സമയത്തേക്കാൾ 20–30 മിനിറ്റ് അധികം കരുതി വേണം ജോലി സ്ഥലങ്ങളിലേക്ക് കൃത്യസമയത്തു എത്തിച്ചേരുന്നതിന് യാത്ര തിരിക്കാൻ. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ക്രമീകരണം. ഈ വഴി പോകുന്ന വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.