22 January 2026, Thursday

Related news

December 27, 2025
December 26, 2025
December 24, 2025
December 22, 2025
December 15, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025

സ്‌ത്രീ സുരക്ഷാ പദ്ധതി മുടക്കാൻ നീക്കം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി കോൺഗ്രസ്

Janayugom Webdesk
തിരുവനന്തപുരം 
November 29, 2025 11:40 am

സംസ്ഥാന സർക്കാർ നിർധനരായ സ്ത്രീകൾക്ക് ആയിരം രൂപ വീതം നൽകുന്ന സ്‌ത്രീ സുരക്ഷാ പദ്ധതി മുടക്കാൻ കോൺഗ്രസ് നീക്കം. പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കൾ തെരെഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. മറ്റുക്ഷേമപദ്ധതികളില്‍ അംഗങ്ങളല്ലാത്ത, 35നും 60‑നും ഇടയില്‍ പ്രായമുള്ള, അന്ത്യോദയ അന്നയോജനയിലും (മഞ്ഞ റേഷന്‍ കാര്‍ഡ്) മുന്‍ഗണനാവിഭാഗങ്ങളിലും (പിങ്ക് റേഷന്‍ കാര്‍ഡ്) വരുന്ന സ്ത്രീകള്‍ക്കാണ് പദ്ധതിയിൽ അര്‍ഹതയുള്ളത്. ഈ വിഭാഗങ്ങളില്‍വരുന്ന ട്രാന്‍സ് വുമണിനും അപേക്ഷിക്കാം. കഴിഞ്ഞ ഒക്‌ടോബർ 29 ന് ചേർന്ന മന്ത്രിസഭാ യോഗമാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്‌ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയിലേക്ക്‌ അപേക്ഷ നൽകേണ്ടത്‌ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ്. അപേക്ഷയോടൊപ്പം ഗുണഭോക്താക്കളുടെ ഐഎഫ്‌എസ്‌സി കോഡ്‌, ബാങ്ക്‌ അക്ക‍ൗണ്ട്‌ നമ്പർ, ആധാർ വിവരങ്ങൾ എന്നിവയാണ് നൽകേണ്ടത്. തദ്ദേശ സെക്രട്ടറിമാർ ഗുണഭോക്തൃ പട്ടിക തയ്യാറാക്കി തദ്ദേശ സെക്രട്ടറി വഴി സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിക്ക്‌ കൈമാറണം. ഇതടക്കം പദ്ധതിയുടെ മാനദണ്ഡങ്ങളും മാർഗ നിർദേശങ്ങളും സർക്കാർ പുറത്തിറക്കിയിരുന്നു.
ആദ്യമായല്ല പ്രതിപക്ഷം ക്ഷേമ പ്രവർത്തനങ്ങൾക്ക് പാരവയ്ക്കുന്നത്‌. 2021ൽ ഈസ്റ്റർ, വിഷു, റംസാൻ ഒന്നിച്ചുവരുന്ന സാഹചര്യം പരിഗണിച്ച്‌ അന്നത്തെ എൽഡിഎഫ്‌ സർക്കാർ മാർച്ച്, ഏപ്രിൽ മാസത്തിൽ കുറഞ്ഞ നിരക്കിൽ അരി നൽകാൻ തീരുമാനിച്ചിരുന്നു. 50 ലക്ഷം കുടുംബങ്ങൾക്ക്‌ പത്തു കിലോ അരി വീതം 15 രൂപയ്ക്ക്‌ നൽകാനായിരുന്നു തീരുമാനം. കോവിഡ്‌ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 2.02 കോടി പേർക്ക് അവകാശപ്പെട്ട ആനുകൂല്യം ഇല്ലാതാക്കാനാണ്‌ യുഡിഎഫ്‌ ശ്രമിച്ചത്‌. അരിവിതരണം നിർത്തണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവായ രമേശ്‌ ചെന്നിത്തല തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ കത്തുനൽകി. ക്ഷേമപെൻഷൻ വിതരണം നിർത്തിവയ്ക്കണമെന്നും എല്ലാ കുടുംബത്തിനും സർക്കാർ മാസംതോറും നൽകിവന്ന ഭക്ഷ്യക്കിറ്റും സ്കൂൾകുട്ടികൾക്കുള്ള അരിയും തടഞ്ഞുവയ്ക്കണമെന്നും‌ ചെന്നിത്തല ആവശ്യപ്പെട്ടു‌. കത്തിനെതുടർന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷൻ അരിവിതരണം നിർത്താൻ ഉത്തരവിട്ടു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന്‌ ഹൈക്കോടതി തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ ഉത്തരവ്‌ സ്റ്റേ ചെയ്യുകയായിരുന്നു. ഇതിനു സമാനമായാണ്‌ ഇപ്പോൾ സ്ത്രീകൾക്കുള്ള സുരക്ഷാപെൻഷൻ തടസ്സപ്പെടുത്താനുള്ള കോൺഗ്രസ് ശ്രമം.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.