17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 4, 2024
September 20, 2024
September 15, 2024
September 13, 2024
September 5, 2024
July 29, 2024
July 12, 2024
June 26, 2024
June 25, 2024
June 24, 2024

ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനുള്ള നീക്കം: ബിജെപിയുടെ നീക്കം സര്‍ക്കാരിനെ തകര്‍ക്കാനെന്ന് ആംആദ്മി എംഎല്‍എമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 9, 2024 7:52 pm

മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ആംആദ്മി പാർട്ടി എംഎൽഎമാർ.ബിജെപി ഭരണഘടനാ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയും തലസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുകയുമാണെന്ന് എഎപി എംഎൽഎ മദൻ ലാൽ നിയമസഭയില്‍ പറഞ്ഞു.

ഡൽഹി സർക്കാരിനെ ജയിലിൽ നിന്ന് നിയന്ത്രിക്കാൻ കെജ്‌രിവാളിനെ അനുവദിക്കില്ലെന്ന് പറഞ്ഞ ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനക്കെതിരെയും എംഎൽഎമാര്‍ ആഞ്ഞടിച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും കസ്തൂർബാ നഗർ എംഎൽഎ പറഞ്ഞു. നിലവില്‍ രാഷ്ട്രപതി ഭരണത്തിന്റെ ആവശ്യമില്ലെന്നും രാഷ്ട്രീയമോ ഭരണഘടനാപരമോ ആയ ഒരു പ്രതിസന്ധിയും ഡൽഹിയിൽ ഇല്ലെന്നും ആം ആദ്മി പാർട്ടി എംഎൽഎ ബിഎസ് ജൂൺ പറഞ്ഞു. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ മൂന്ന് തവണ ഹൈക്കോടതി തള്ളിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാർച്ച് 20നാണ് മദ്യനയ കേസിൽ കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 

Eng­lish Sum­ma­ry: Move to impose Pres­i­den­t’s rule in Del­hi: Aam Aad­mi MLAs say that BJP’s move is to destroy the government

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.