1 February 2026, Sunday

Related news

January 25, 2026
January 24, 2026
January 21, 2026
January 6, 2026
January 5, 2026
January 4, 2026
January 2, 2026
December 31, 2025
December 25, 2025
December 22, 2025

ദ​ക്ഷി​ണ ​റെ​യി​ൽ​വേ​യി​ൽ വീ​ണ്ടും ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ നീക്കം

Janayugom Webdesk
തിരുവനന്തപുരം
September 2, 2025 2:04 pm

ഇ​ട​വേ​ളയ്​ക്ക്​ ശേ​ഷം ദ​ക്ഷി​ണ ​റെ​യി​ൽ​വേ​യി​ൽ വീ​ണ്ടും ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ നീ​ക്കം. ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ളി​ലും ഓ​ഫീ​സ്​ വ്യ​വ​ഹാ​ര​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​ർ ഹി​ന്ദി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ സ​ർ​ക്കു​ല​ർ പു​റ​​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​യാ​ള​വും ത​മി​ഴു​മ​ട​ക്കം പ്ര​ദേ​ശി​ക ഭാ​ഷ​ക​ളെ അ​വ​ഗ​ണി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നാ​ണ്​ വി​മ​ർ​ശ​നം. 2019ൽ ​ ​ഔ​ദ്യോ​ഗി​ക ഭാ​ഷ​യാ​യി ഇം​ഗ്ലീ​ഷും ഹി​ന്ദി​യും മാ​ത്രം മ​തി​യെ​ന്ന് നി​ര്‍ദേ​ശി​ച്ച് നോ​ട്ടീ​സി​റ​ക്കി​യ​ത്​ ​വി​വാ​ദ​മാ​വു​ക​യും ക​ന​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ക​യും ചെ​യ്ത​ത​തോ​ടെ പി​ൻ​വ​ലി​ച്ചി​രു​ന്നു. നാ​ല്​ വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം​ സ​മാ​ന​നീ​ക്ക​വു​മാ​യാ​ണ്​ റെ​യി​ൽ​വേ രംഗത്തിറങ്ങിയിരിക്കുന്നത്.

ഹി​ന്ദി ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സെ​പ്​​റ്റം​ബ​ർ 15 വ​രെ നീ​ളു​ന്ന പ്ര​ത്യേ​ക കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​ണ്​ ​സ​ർ​ക്കു​ല​റെ​ന്നാ​ണ്​ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ഇ​ക്കാ​ല​യ​ള​വി​ലെ ജീ​വ​ന​ക്കാ​രു​ടെ ഹി​ന്ദി ഉ​പ​യോ​ഗം ​പ്ര​​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തും. മാ​ത്ര​മ​ല്ല, വ​കു​പ്പു​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ളി​ലും ഹി​ന്ദി ഉ​പ​യോ​ഗം എ​ത്ര​ത്തോ​ള​മെ​ന്ന​ത്​ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യും. അ​നു​മ​തി​ക​ൾ, അം​ഗീ​കാ​ര​ങ്ങ​ൾ, വാ​ക്കാ​ലു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ, ക​ത്തു​ക​ൾ, പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ൾ എ​ന്നി​വ​യി​ലു​ൾ​പ്പെ​ടെ ആ​ശ​യ​വി​നി​മ​യ മാ​ധ്യ​മ​മാ​യി ഹി​ന്ദി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. സെ​പ്റ്റം​ബ​ർ 19ന​കം ഇ​ത്​ സം​ബ​ന്ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേ​​​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ 2025–26ലെ ​ഭാ​ഷ ന​യ​പ്ര​കാ​രം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഹി​ന്ദി പ​രാ​മാ​വ​ധി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കാ​മ്പ​യി​നു​ക​ൾ ഒ​രു ഭാ​ഗ​ത്ത്​ ന​ട​ക്കു​​മ്പോ​ഴും ഇം​ഗ്ലീ​ഷി​​ലാ​ണ്​ കാ​​ര്യ​ങ്ങ​ൾ അ​ധി​ക​വും നി​ർ​വ​ഹി​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യം മാ​റ്റു​ന്ന​തി​നാ​ണ്​ ഹി​ന്ദി​ക്ക്​ പ്രാ​മു​ഖ്യം ന​ൽ​കാ​ൻ കേ​ന്ദ്രം നി​ഷ്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്. പി​ന്നാ​ലെ​യാ​ണ് ഹി​ന്ദി കാ​മ്പ​യി​നു​മാ​യി റെ​യി​ൽ​വേ രംഗത്തെത്തിയത്.

Kerala State - Students Savings Scheme

TOP NEWS

February 1, 2026
February 1, 2026
February 1, 2026
January 31, 2026
January 31, 2026
January 31, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.