26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 20, 2024
December 20, 2024

ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണം: കാനം

Janayugom Webdesk
തിരുവനന്തപുരം
June 1, 2023 9:59 pm

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനുള്ള നീക്കങ്ങള്‍ക്കെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ സന്യാസിമാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഉദ്ഘാടന ചടങ്ങ് മതേതര രാഷ്ട്രത്തിന്റെ രീതിയിലുള്ള നടപടിയായിരുന്നില്ല, മതരാഷ്ട്രം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമായിരുന്നുവെന്ന് കാനം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് (ഐഎഎല്‍) ദേശീയ സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന ഭരണഘടനാ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കാലങ്ങളില്‍ ഇല്ലാതിരുന്ന ചെങ്കോല്‍ ഇപ്പോള്‍ വന്നിരിക്കുന്നു, ഇനി തുഗ്ലക്കിന്റെ കിരീടം കൂടി കിട്ടിയാല്‍ ഭംഗിയായിരിക്കുമെന്ന് കാനം പരിഹസിച്ചു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെല്ലാം തകര്‍ത്തുകൊണ്ട് അധികാര ഗര്‍വുമായി മുന്നോട്ടുപോകുകയാണ് ബിജെപി ഭരണകൂടം. ജനങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ലാത്ത തരത്തില്‍ നിലപാട് സ്വീകരിക്കുന്നു. വൈവിധ്യങ്ങളെല്ലാം ഇല്ലാതാക്കി ഏകപക്ഷീയമായി മുന്നോട്ട് പോകുന്നു. മതവിശ്വാസത്തിന്റെ പേരില്‍ തരംതിരിക്കുകയും മാറ്റിനിര്‍ത്തുകയും ചെയ്യുന്നതാണ് സംഘ്പരിവാര്‍ സ്വീകരിക്കുന്ന രീതി. പാര്‍ലമെന്റില്‍ നടത്തിയതുപോലുള്ള സര്‍വമത പ്രാര്‍ത്ഥനയല്ല നമ്മുടെ രീതി. നമ്മുടെ രാജ്യം ഏതെങ്കിലും ഒരു മതത്തിന്റേതല്ലെന്നും മതനിരപേക്ഷതയാണ് ഭരണഘടനയുടെ അടിസ്ഥാന ശിലയെന്നും കാനം ചൂണ്ടിക്കാട്ടി.

നിയമവ്യാഖ്യാനങ്ങള്‍ കോടതി മുറിക്കുള്ളില്‍ നടത്തിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും ജനങ്ങള്‍ക്കിടയില്‍ അവ ബോധ്യപ്പെടുത്തുന്നതിന് അഭിഭാഷകര്‍ തയ്യാറാകണമെന്നും അതിന് പ്രതിജ്ഞാബദ്ധമായ സംഘടനയായി ഇന്ത്യന്‍ അസോസിയേഷന്‍ ലോയേഴ്സ് മുന്നിട്ടിറങ്ങണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

eng­lish sum­ma­ry; Moves to turn India into a reli­gious nation should be strong­ly react­ed to: Kanam

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.