7 December 2025, Sunday

Related news

December 2, 2025
November 11, 2025
September 16, 2025
August 13, 2025
May 30, 2025
May 23, 2025
March 19, 2025
January 23, 2025
November 3, 2024
October 22, 2024

സിനിമാ ചർച്ചയും ചൂടൻ ഭക്ഷണവും; ആക്കുളത്ത് സിനികഫെ പാർക്ക് തുറന്നു

Janayugom Webdesk
തിരുവനന്തപുരം
January 1, 2023 8:56 am

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള ആക്കുളം ബോട്ട് ക്ലബ്ബിൽ പുതുതായി ആരംഭിച്ച സിനി കഫെ പാർക്കിന്റെ ഉദ്ഘാടനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. നഗര ഹൃദയത്തോട് ചേർന്ന ആക്കുളം കായലിന്റെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് സിനിമാ ചർച്ചകൾക്കും വർക്ക്‌ഷോപ്പുകൾക്കും യാത്രാ വിവരണങ്ങൾക്കും വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിനികഫെ പാർക്ക് ആരംഭിക്കുന്നത്. 

സിനിമാ സൗഹൃദ കഫെയിൽ ചർച്ചകളോടൊപ്പം രുചിവൈവിധ്യങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. കടൽ വിഭവങ്ങൾ, വെറൈറ്റി ദോശകൾ, ചൈനീസ്, നോർത്ത് ഇന്ത്യൻ വിഭവങ്ങൾ എന്നിവയ്ക്ക് പുറമെ സന്ദർശകരുടെ ആവശ്യാനുസരണം സിനികഫേ സ്പെഷ്യൽ മെനുവും ഇവിടെ ലഭ്യമാണ്. അതോടൊപ്പം ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായി ആർട്ട് എംപോറിയവും ഇവിടെ പ്രവർത്തിക്കും. കലാകാരന്മാർക്ക് വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കാനും കരകൗശലങ്ങളുടെ വിപണനത്തിനും അവസരമുണ്ട്. ആക്കുളം വാർഡ് കൗൺസിലർ എസ് സുരേഷ‌്കുമാർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ഡിടിപിസി സെക്രട്ടറി ഷാരോൺ വീട്ടിൽ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Movie dis­cus­sion and hot meal; Cinecafe Park opened in Akkulam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.