11 January 2026, Sunday

Related news

November 28, 2025
November 9, 2025
November 8, 2025
November 1, 2025
May 15, 2025
May 14, 2025
April 22, 2025
December 4, 2024
October 26, 2024
December 15, 2023

വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പില്ല; മലപ്പുറത്തോടുള്ള കടുത്ത അനീതിയെന്ന് ഇ ടി മുഹമ്മദ് ബഷീർ

Janayugom Webdesk
മലപ്പുറം
April 22, 2023 8:18 pm

വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്റ്റോപ്പുകളുടെ പട്ടികയില്‍ നിന്ന് തിരൂരിനെ ഒഴിവാക്കിയതിനെതിരെ പൊന്നാനി എം പി ഇടി മുഹമ്മദ് ബഷീര്‍. മലപ്പുറം ജില്ലയോടുള്ള കടുത്ത അനീതിയാണ് ഇതെന്ന് മുഹമ്മദ് ബഷീര്‍ ശക്തമായി പ്രതികരിച്ചു. അവഗണനയ്‌ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രണ്ടാമത്തെ പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ നിര്‍ത്താതെ പോയപ്പോള്‍ തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നു. അന്നുതന്നെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ബന്ധപ്പെടുകയും സ്റ്റോപ്പ് അനുവദിക്കണമെന്ന് കത്തെഴുതുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: mp et muhammed basheer against not allot­ting stop for vande bharat at thirur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.