7 December 2025, Sunday

Related news

December 6, 2025
December 2, 2025
November 25, 2025
November 19, 2025
November 14, 2025
November 13, 2025
November 12, 2025
November 7, 2025
November 7, 2025
November 3, 2025

എം എസ് സി എല്‍സ 3; 9531 കോടി നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കപ്പല്‍ കമ്പനി

Janayugom Webdesk
കൊച്ചി
July 10, 2025 1:47 pm

കൊച്ചിയുടെ പുറങ്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 9531 കോടി രൂപ നഷ്ടപരിഹാരം നൽകുക പ്രായോഗികമല്ലെന്ന് കപ്പൽ ഉടമകളായ എം എസ് സി കമ്പനി ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിക്കുമ്പോഴാണ് കമ്പനി ഈ നിലപാട് വ്യക്തമാക്കിയത്. തുടർന്ന്, പ്രാഥമികമായി എത്ര തുക കെട്ടിവെക്കാൻ കഴിയും എന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സർക്കാർ നൽകിയ കേസിന്റെ ഭാഗമായി എം എസ് സി കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ അറസ്റ്റ് ചെയ്യാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. നിലവിൽ വിഴിഞ്ഞം തുറമുഖത്തുള്ള കപ്പലിന്റെ അറസ്റ്റ് തുടരുമെന്നും സിംഗിൾ ബെഞ്ച് അറിയിച്ചു. ഹർജി അടുത്ത മാസം ആറിന് വീണ്ടും പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.