22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 14, 2026
January 10, 2026
January 10, 2026
January 8, 2026
January 6, 2026
December 24, 2025
December 19, 2025
December 17, 2025

എംഎസ്‌സി എൽസ 3; കപ്പൽ കമ്പനി 1,200 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
September 25, 2025 11:15 am

കൊച്ചി തീരത്ത് എംഎസ്‌സി എൽസ 3 ചരക്കുകപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിയായ എംഎസ്‌സി നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. 1,200 കോടി നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്. 136 കോടി രൂപ പരമാവധി നഷ്ടപരിഹാരം നൽകാമെന്നായിരുന്നു കപ്പൽ കമ്പനി അറിയിച്ചത്. പരിസ്ഥിതിക്ക് ദോഷകരമായ 643 കണ്ടൈനറുകളുമായി മെയ് 25നാണ് എംഎസ്‌സി എൽസ‑3 കൊച്ചി തീരത്ത് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 61 കണ്ടൈയ്നറുകളും അതിന്റെ അവശിഷ്ടങ്ങളും തീരത്തടിഞ്ഞിരുന്നു. 

എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തെ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ദുരന്തനിവാരണ അതോറിറ്റി സാമ്പത്തിക പാരിസ്ഥിതിക ആഘാതം പരിഗണിച്ചായിരുന്നു സർക്കാരിൻ്റെ നീക്കം. പരിസ്ഥിതിക്കും മത്സ്യബന്ധന മേഖലയ്ക്കും നാശം ഉണ്ടാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.