
എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തെ തുടർന്ന് തെക്ക് – കിഴക്കൻ അറബിക്കടലിൽ വലിയ പാരിസ്ഥിതിക ആഘാതമുണ്ടായതായി മിനിസ്ട്രി ഓഫ് എർത്ത് സയൻസ് റിപ്പോർട്ട്. ഖന ലോഹങ്ങൾ മത്സ്യങ്ങളിലൂടെ മനുഷ്യരിലും എത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ഈ മേഖലയിൽ ദീർഘകാല നിരീക്ഷണവും മത്സ്യസമ്പത്തിൻ്റെ സംരക്ഷണവും അനിവാര്യമാണെന്നും റിപ്പോർട്ടിൽ അടിവരയിടുന്നു. കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ എണ്ണ ചോർച്ച വലിയ പാരിസ്ഥിതിക ആഘാതമാണ് സൃഷ്ടിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ജൂൺ രണ്ട് മുതൽ 12 വരെ കൊച്ചിക്കും കന്യാകുമാരിക്കും ഇടയിലുള്ള പ്രദേശങ്ങളിൽ നിന്നായി 29 സാമ്പിളുകൾ ശേഖരിച്ചാണ് ഗവേഷണം നടത്തിയത്. തുടർന്ന് നാഫ്താലിൻ, ഫ്‌ളൂറിൻ, ആന്ത്രാസീൻ, ഫെനാന്ത്രീൻ എന്നിവയുൾപ്പെടെയുള്ള രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി.
നിക്കൽ, ലെഡ്, കോപ്പർ, വനേഡിയം തുടങ്ങിയ ഖന ലോഹങ്ങളുടെ സാന്നിധ്യവും കപ്പൽ മുങ്ങിയ സ്ഥലത്ത് ഹൈഡ്രോകാർബൺ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. വെള്ളത്തിൻ്റെ ഗുണനിലവാരം, ജലോപരിതലത്തിലെ സൂക്ഷ്മജീവികൾ, ജലജീവികൾ, സസ്യങ്ങൾ, മീൻ മുട്ടകൾ, ലാർവ എന്നിവയെല്ലാം കപ്പൽ മുങ്ങിയത് കാരണം പ്രതികൂലമായി ബാധിക്കപ്പെട്ടിട്ടുണ്ടെന്നും പഠനം വ്യക്തമാക്കി. മുങ്ങിപ്പോയ ഇന്ധന കംപാർട്ട്‌മെൻ്റുകൾ സീൽ ചെയ്യേണ്ടതിൻ്റെ ആവശ്യകതയും പഠനം ഊന്നിപ്പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.