15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 9, 2024
November 7, 2024
November 5, 2024
November 2, 2024
October 31, 2024
October 31, 2024
October 28, 2024
October 26, 2024
October 25, 2024
October 25, 2024

ഭാര്യ ജോലിക്കു പോകുന്നതില്‍ എതിര്‍പ്പ്: ഭാര്യയെ കുത്തിക്കൊന്ന കേസില്‍ യുവാവിനെ റിമാന്റു ചെയ്തു

Janayugom Webdesk
രാമനാട്ടുകര
February 3, 2023 9:20 pm

കോടമ്പുഴ പള്ളിമേത്തലിൽ ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ റിമാന്റ് ചെയ്തു . പാലക്കാട് മണ്ണാർക്കാട് സ്വദേശി മല്ലികയാണ് (42) കൊല്ലപ്പെട്ടത്. ഭർത്താവ് കോടമ്പുഴ പള്ളിമേത്തൽ ചാത്തൻപറമ്പ് ഇയ്യത്ത് കല്ലിന് സമീപം പുള്ളിത്തൊടി ലിജേഷ് (37) നെയാണ് റിമാന്റ് ചെയ്തത്. വ്യാഴാഴ്‌ച രാത്രി ഇവർ താമസിച്ച പള്ളിമേത്തലിലെ വീട്ടിൽ വെച്ച് കത്രിക ഉപയോഗിച്ചാണ് കുത്തിയത്. കൊലപാതകം നടക്കുമ്പോൾ ഇവരുടെ രണ്ട് കുഞ്ഞുങ്ങൾ വീട്ടിലുണ്ടായിരുന്നു. ലിജേഷ് തന്നെയാണ് കൊലപാതക വിവരം ഫറോക്ക് പൊലീസിനെയും അറിയിച്ചത്. 

യുവതി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സ്വന്തം മാതാവിനെയും വിവരം അറിയിച്ചതിനെ തുടർന്ന് മാതാവെത്തി കുട്ടികളെ അവരുടെ വീട്ടിലേക്ക് കൊണ്ടു പോയി. ഇവർ തമ്മിൽ സ്ഥിരമായി വഴക്കുകൂടാറുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. ലിജേഷ് ഒൻപത് വർഷങ്ങൾക്ക് മുമ്പ് പാലക്കാട് ജോലിക്കു പോയ അവസരത്തിലാണ് മല്ലികയെ പരിചയപെടുന്നത്. തുടർന്നായിരുന്നു വിവാഹം. ലിജേഷിൻ്റെ അമ്മയുടെ നാടായ ഫറോക്ക് കോടമ്പുഴ പള്ളിമേത്തലിൽ വീടുവെച്ച് താമസിക്കുകയായിരുന്നു. ഈ ബന്ധത്തിൽ അവർക്ക് ആറു വയസ്സായ ഒരു പെൺകുട്ടിയും മൂന്നര വയസ്സയി ആൺകുട്ടിയുമുണ്ട്. ആദ്യത്തെ ബന്ധത്തിൽ മല്ലികക്ക് 22 വയസ്സായ മകനുണ്ട്. സംശയവും ഭാര്യ ജോലിക്കു പോകുന്നതിലുള്ള എതിർപ്പുമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു .

മൃതദേഹം വെള്ളിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്തു വൈകീട്ട് അഞ്ചു മണിക്ക് വടക്കാഞ്ചേരിയിലെ വീട്ടിലെലേക്കു കൊണ്ടു പോയി. സംഭവം അറിഞ്ഞ് ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ. ബൈജു, ഫറോക്ക് അസി: കമ്മിഷണർ എ.എം. സിദ്ദീഖ്,ഫോറൻസിക്,ഫിംഗർ പ്രിന്റ് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി. നിരന്തരം വഴക്കുണ്ടാക്കുന്ന ദമ്പതികൾ പല തവണ ഫറോക്ക് പോലീസിലും മറ്റും പരാതിയുമായി ചെന്നിരുന്നു. മുൻസിപ്പാലിറ്റി ജാഗ്രതാ സമിതിയിലും പരാതി പരിഹാരത്തിന് ശ്രമിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു . 

Eng­lish Sum­ma­ry: mu rder case; The youth was remanded

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.