22 January 2026, Thursday

Related news

January 22, 2026
January 20, 2026
January 13, 2026
January 7, 2026
January 6, 2026
January 5, 2026
January 4, 2026
January 4, 2026
December 30, 2025
December 28, 2025

മുഡ ഭൂമി അഴിമതിക്കേസ്; 100 കോടി മൂല്യം വരുന്ന 92 വസ്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

Janayugom Webdesk
ബംഗളൂരു
June 10, 2025 6:58 pm

മൈസൂരു നഗര വികസന അതോറിറ്റിയുടെ(മുഡ) ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് 100 കോടി രൂപ വിലമതിക്കുന്ന 92 വസ്തുവകകൾ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും പ്രതികളായ കേസിലാണ് ഇഡിയുടെ നടപടി. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റുകാരും ഇടനിലക്കാരും ഉൾപ്പെടെയുള്ളവരുടെ 300 കോടി രൂപയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടിയിരുന്നു. 

മൈസൂരു നഗര വികസന അതോറിറ്റിയുടെ കീഴിലുള്ള ഭൂമി സിദ്ധരാമയ്യയും കുടുംബവും അനധികൃതമായി കൈക്കലാക്കി എന്നായിരുന്നു പരാതി. ലോകായുക്ത പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിൽ ഇ ഡി നടത്തിയ അന്വേഷണത്തിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ കണ്ടുകെട്ടിയ 92 വസ്തുക്കൾക്ക് പുറമെ, മുൻപ് 160 മുഡ സൈറ്റുകളും ഇ ഡി കണ്ടുകെട്ടിയിരുന്നു. ഈ കേസിൽ ഇതുവരെ ആകെ 400 കോടി രൂപയുടെ വസ്തുവകകളാണ് ഇ ഡി കണ്ടുകെട്ടിയിരിക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.