19 January 2026, Monday

Related news

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 15, 2026

മുഡ ഭൂമിയിടപാട് കേസ് : ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിദ്ധരാമയ്യക്ക് നോട്ടീസ്

Janayugom Webdesk
 ബംഗളൂരു
November 4, 2024 10:52 pm

മൈസൂര്‍ നഗരവികസന അതോറിട്ടി (മുഡ) ഭൂമിയിടപാട് കേസി­ല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നോട്ടീസ്. കേസ് പരിഗണിക്കുന്ന ലോകയുക്തയാണ് മുഖ്യമന്ത്രിക്ക് നോട്ടീസയച്ചത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ ലോകായുക്ത പൊലീസ് സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വതിയെ ചോദ്യം ചെയ്തിരുന്നു. കേസില്‍ ആദ്യമായാണ് സിദ്ധരാമയ്യയ്ക്ക് അന്വേഷണ സംഘം നോട്ടീസയച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെയുള്ള അഴിമതി കേസ് അന്വേഷിക്കാമെന്ന ഗവര്‍ണറുടെ ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധരാമയ്യ സമര്‍പ്പിച്ച ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് ലോകായുക്ത നോട്ടീസയച്ചത്. ബി എം പാര്‍വതിയുടെ ഉടമസ്ഥതയിലുള്ള ഭൂമി കൈമാറ്റം നടത്തി കോടികള്‍ വിലയുള്ള 3.16 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയെന്ന് കാട്ടി സമര്‍പ്പിച്ച കേസിനെത്തുടര്‍ന്നാണ് വിഷയത്തില്‍ അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.